കണ്ണൂർ ജില്ലയിലെ ഹോട്ട് സ്‌പോട്ട് അല്ലാത്ത മേഖലകളിൽ ലോക്ക് ഡൗണിൽ ഇളവ്

കണ്ണൂർ ജില്ലയിലെ ഹോട്ട് സ്‌പോട്ട് അല്ലാത്ത മേഖലകളിൽ ലോക്ക് ഡൗണിൽ ഇളവ്. അവശ്യസാധനങ്ങൾ, നോമ്പുതുറ വിഭവങ്ങൾ, വളം, കീടനാശിനി തുടങ്ങിയവ വിൽക്കുന്ന കടകൾക്കാണ് ജില്ലാ കളക്ടർ ഇളവുകൾ പ്രഖ്യാപിച്ചത്. ജില്ലയിൽ മൂന്ന് ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
റെഡ് സോണിൽ ഉൾപ്പെട്ട കണ്ണൂർ ജില്ലയിൽ കതിരൂർ, പാട്യം, കേളകം പഞ്ചായത്തുകളാണ് ഹോട്ട് സ്‌പോട്ടുകൾ. ഹോട്ട് സ്‌പോട്ടല്ലാത്ത മേഖലകളിലാണ് മെയ് 17 വരെ ജില്ലാ കളക്ടർ ഇളവുകൾ പ്രഖ്യാപിച്ചത്. നോമ്പ് തുറയ്ക്കുള്ള വിഭവങ്ങൾ ഉൾപ്പെടെയുള്ളഅവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് നിയന്ത്രണങ്ങളോടെതുറന്ന് പ്രവർത്തിക്കാം. വളം, കീടനാശിനി, കാർഷിക ഉപകരണങ്ങൾ എന്നിവ വിൽക്കുന്ന കടകളും കാർഷിക ഉൽപന്നങ്ങൾ ശേഖരിക്കുന്ന കടകളും തുറക്കാം. പ്രവർത്തന സമയം രാവിലെ 11 മണി മുതൽ വൈകുന്നേരം നാല് മണി വരെയാണ്. പഞ്ചായത്തുകളിൽഓരോ കടകൾക്കും മൂന്ന്ദിവസവും കോർപ്പറേഷനിലും മുനിസിപ്പാലിറ്റികളിലും രണ്ട് ദിവസവുമാണ് പ്രവർത്തനാനുമതി.
സാധാരണ ബാങ്കുകൾക്ക് രാവിലെ 11 മണി മുതൽ വൈകിട്ട് മൂന്ന് മണി വരെയും സഹകരണ ബാങ്കുകൾക്ക് രാവിലെ 10 മണിമുതൽ വൈകിട്ട് രണ്ട് മണി വരെയും പ്രവർത്തിക്കാം.കാർഷിക പ്രവർത്തികൾ, വീട്, കിണർ, റോഡ്, ഓവുചാൽ നിർമ്മാണം എന്നിവയ്ക്കും നിയന്ത്രണങ്ങളോടെ അനുമതിയുണ്ട്. അഞ്ചിൽ കൂടുതൽ തൊഴിലാളികൾ പണിയെടുക്കുന്നവ്യവസായ ശാലകൾക്കും ജില്ലാ കളക്ടറുടെ പ്രത്യേക അനുവാദത്തോടെ തുറന്ന് പ്രവർത്തിക്കാം.
അതേസമയം പത്ത് ദിവസങ്ങൾക്ക് ശേഷം വീണ്ടും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ കണ്ണൂർ ജില്ലയെ റെഡ് സോണിൽ നിന്ന് ഒഴിവാക്കാനുള്ള സാധ്യത കുറഞ്ഞു. ജില്ലയിൽ ഇതുവരെ 121 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പാട്യം സ്വദേശിയായ 37 കാരൻ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവിൽ 116 പേരാണ് ചികിത്സയിലുള്ളത്.
Story Highlights – relaxation in lock down in kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here