വിവാഹത്തിനായി കരുതിവച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി യുവ വ്യവസായി

വിവാഹ ആഘോഷങ്ങൾക്കായി നീക്കി വച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി യുവ വ്യവയായിയായ ബോണി. മമ്മൂട്ടി ഫാൻസ് അസോസിയേഷൻ മെമ്പർ കൂടിയായ ബോണിയുടെ പ്രവൃത്തി നന്മയുടെ മാതൃക കൂടിയാണ്. മമ്മൂട്ടിയുടെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന റോബർട്ട് കുര്യാക്കോസ് ആണ് ബോണിക്ക് അഭിനന്ദനവുമായി ഈ വിവരം സമൂഹ മാധ്യമത്തിൽ കുറിച്ചത്. മമ്മൂക്കയും ഇക്കാര്യം തന്നെയല്ലേ ഫാൻസിനോട് പറഞ്ഞുകൊണ്ടിരുന്നതെന്ന് ബോണി തന്നോട് പറഞ്ഞതായും റോബർട്ട് കുര്യാക്കോസ്.

കുറിപ്പ് വായിക്കാം,

ബോണിക്കും ചൈതന്യക്കും വിവാഹ ആശംസകൾ.. പേരുപോലെ തന്നെ ചൈതന്യമുണ്ടാവട്ടെ ജീവിതത്തിലും! ബോണിയെ മുട്ടിൽ ഇഴയുന്ന പ്രായം തുടങ്ങിയെ അറിയാം. മിടുക്കനാണ്. കട്ട മമ്മൂക്ക ഫാൻ. മമ്മൂട്ടി ഫാൻസിന്റെ പള്ളിക്കത്തോട് ഘടകത്തിലെ സജീവ പ്രവർത്തകൻ. ചൈതന്യയുമായുള്ള വിവാഹം മുൻപേ നിശ്ചയിച്ചതാണെങ്കിലും കൊവിഡ് കാലം കഴിയും വരെ മാറ്റി വയ്ക്കും എന്നാണ് ഞാൻ കരുതിയത്. പള്ളിക്കത്തോട്ടിലെ അറിയപ്പെടുന്ന ഒരു യുവ വ്യാപാരി കൂടി ആയ ബോണിക്ക് അങ്ങനെ ചെറിയ തോതിൽ ഒന്നും കല്യാണം നടത്താൻ കഴിയില്ലെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് തന്നെ കല്യാണം അൽപം കഴിഞ്ഞേ ഉണ്ടാവൂ എന്നാണ് ഞാൻ കരുതിയത്. പക്ഷേ അവൻ ഞെട്ടിച്ചു.

read also:കൂട്ടുകാരൻ മുറിയിൽ നിന്നിറക്കി വിട്ടു; കൊച്ചിയിൽ നിന്ന് കൊടുങ്ങല്ലൂർ വരെ കാൽനട; പിന്നീട് വയനാട് വരെ വിവിധ വാഹനങ്ങളിൽ ലിഫ്റ്റ്; കുറിപ്പ്

നിശ്ചയിച്ച ഡേറ്റിൽ തന്നെ വിവാഹം എന്ന് പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു, ‘കുറെ പൈസ ലഭിക്കുമല്ലോ? ”ഇല്ല ഇച്ചായോ, ആ കാശ് ഞാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുവാണ്. ഇതല്ലേ നമുക്ക് ചെയ്യാൻ പറ്റൂ.. ഇത്രയും കാലം നമ്മുടെ ഫാൻസുകാരോട് ഇങ്ങനെ ചെയ്യാൻ അല്ലേ നമ്മുടെ ഇക്കയും പറഞ്ഞു കൊണ്ടിരുന്നത്? ‘

ബോണിയുടെ മറുപടിയിൽ എല്ലാം ഉണ്ടായിരുന്നു.. ഇന്നലെ കോട്ടയം ജില്ലാ കളക്ടർക്ക് തുക കൈമാറി.. രണ്ടു പേർക്കും ആശംസകൾ ! ഇക്കാര്യം ഞാൻ മമ്മൂക്കയെയും അറിയിച്ചു.. കയ്യടികളോടെയാണ് അദ്ദേഹം ഈ വാർത്തയെ വരവേറ്റത്.

Story highlights-young business man donate marriage money, cm disaster management fundനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More