ഇത് ശരിക്കും ‘ദി ടെർമിനൽ’; ജർമ്മൻ സ്വദേശി ഡൽഹി വിമാനത്താവളത്തിൽ കുടുങ്ങിയത് 55 ദിവസങ്ങൾ

german citizen the terminal

2004ൽ സ്റ്റീവൻ സ്പിൽബെർഗ് സംവിധാനം ചെയ്ത സിനിമയാണ് ‘ദി ടെർമിനൽ’. ടോം ഹാങ്ക്സ് ആയിരുന്നു നായകൻ. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി എയര്‍പോര്‍ട്ടിലെത്തി കുടുങ്ങിപ്പോയ വിക്ടര്‍ നവോര്‍സ്‌കി എന്നയാളെപ്പറ്റിയാണ് സിനിമ ചർച്ച ചെയ്തത്. ക്രക്കോസിയ എന്ന തന്റെ രാജ്യത്ത് സൈനിക അട്ടിമറി നടക്കുന്നു. ഇതേ തുടർന്ന് പാസ്‌പോര്‍ട്ട് അസാധുവാകുന്ന നവോര്‍സ്‌കിയ്ക്ക് തിരികെ മടങ്ങാൻ കഴിയുന്നില്ല. ഒപ്പം, പാസ്പോർട്ട് അസാധു ആയതിനാൽ അമേരിക്കയിൽ ഇറങ്ങാനും കഴിയുന്നില്ല. തുടർന്ന് മാസങ്ങളോളം ഇയാൾ വിമാനത്താവളത്തിനുളളില്‍ ജീവിക്കുന്നതാണ് കഥ.

Read Also: പ്രവാസികള്‍ക്കും തൊഴില്‍ നഷ്ടമായവര്‍ക്കും പിന്തുണയായി സ്‌കില്‍ രജിസ്ട്രി ആപ്പ്

സിനിമാക്കഥ ഇപ്പോൾ ശരിക്കും സംഭവിച്ചിരിക്കുകയാണ്. വേറെവിടെയുമല്ല, ഇന്ത്യയിലാണ് സംഭവം നടന്നത്. ലോക്ക് ഡൗൺ കാരണം വിമാനങ്ങൾ റദ്ദാക്കിയതോടെ എഡ്ഗാർഡ് സിയേബർട്ട് എന്ന ജർമ്മൻ പൗരനാണ് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിയത്. 55 ദിവസമാണ് 40കാരനായ സിയേബർട്ട് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ട്രാൻസിറ്റ് ഏരിയയിൽ കഴിഞ്ഞത്.

വിയറ്റ്‌നാമിൻ്റെ തലസ്ഥാനമായ ഹനോയിൽനിന്ന് ഇസ്താംബൂളിലേയ്ക്കുള്ള യാത്രയ്ക്കിടെ ട്രാൻസിറ്റ് പാസഞ്ചറായാണ് മാർച്ച് 18ന് സിയേബർട്ട് ഡൽഹിയിൽ വിമാനമിറങ്ങുന്നത്. കൊറോണ വൈറസ് ബാധയെ തുടർന്ന് ഇന്ത്യ അന്ന് തന്നെ തുർക്കിയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. നാലു ദിവസങ്ങൾക്കു ശേഷം എല്ലാ രാജ്യാന്തര വിമാന സർവീസുകളിലേക്കും വിലക്ക് വ്യാപിപ്പിച്ചു. വിമാനം ഇല്ലാത്തതിനാൽ ഇന്ത്യ വിടാൻ കഴിയാതിരുന്ന സിയേബർട്ടിന് ഇന്ത്യൻ വിസ ഇല്ലാത്തതിനാൽ വിമാനത്താവളത്തിന് പുറത്തിറങ്ങാനും സാധിച്ചില്ല. അങ്ങനെ മാർച്ച് 18 മുതൽ സിയേബർട്ട് വിമാനത്താവളത്തിൽ ടെർമിനൽ 3ലെ അന്തേവാസിയായി.

Read Also: വന്ദേ ഭാരത് ദൗത്യം; രണ്ടാം ഘട്ടത്തിലെ ആദ്യ വിമാനം നെടുമ്പാശേരിയിലെത്തി

രണ്ട് മാസത്തോളമായി വിമാനത്താവളത്തിൽ കഴിഞ്ഞുവന്ന സിയേബർട്ടിന് ഇന്ത്യൻ അധികൃതർ രാജ്യം വിടാനുള്ള നോട്ടീസ് നൽകിയിരുന്നു. വിമാനം ലഭിച്ചാൽ ഉടൻ മടങ്ങുമെന്ന് സിയേബർട്ട് മറുപടിയും നൽകി. ഇതിനിടെ തുർക്കി പൗരന്മാരെ തിരികെ കൊണ്ടു പോകാൻ ഒരു വിമാനം എത്തിയിരുന്നു. ഈ വിമാനത്തിൽ സിയേബർട്ടിനെ കയറ്റിവിടാൻ ഇന്ത്യൻ അധികൃതർ ശ്രമം നടത്തിയെങ്കിലും വിദേശ പൗരനായതിനാൽ സിയേബർട്ടിനെ വിമാനത്തിൽ കയറ്റാൻ തുർക്കി തയ്യാറായില്ല. ജർമ്മനിയിൽ പൊലീസ് അന്വേഷിക്കുന്ന കുറ്റവാളിയായതു കൊണ്ട് ഇയാൾ ജർമ്മനിയുടെ സഹായം തേടാൻ വിസമ്മതിച്ചു. നാട്ടിലെത്തിക്കാമെന്ന് വാഗ്ധാനം നൽകിയെങ്കിലും സിയേബർട്ട് അത് സ്വീകരിച്ചില്ലെന്ന് ജർമ്മൻ എംബസി പറയുന്നു.

തുടർന്ന് ഇക്കഴിഞ്ഞ ചൊവ്വാഴ്ച കെഎൽഎം എയർലൈൻസിന്റെ പ്രത്യേക വിമാനത്തിൽ അദ്ദേഹം ആംസ്റ്റർഡാമിലേക്ക് തിരികെ പോയി. കൊവിഡ് പരിശോധനയിൽ രോഗബാധയില്ലെന്ന് വ്യക്തമായതിനെ തുടർന്നാണ് അദ്ദേഹത്തെ യാത്രചെയ്യാൻ അനുവദിച്ചത്. മറ്റ് 291 യാത്രക്കാർ കൂടി വിമാനത്തിൽ ഉണ്ടായിരുന്നു. ‘ടെർമിനൽ 3, ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട്, ഡൽഹി’ എന്നാണ് ഇന്ത്യയിൽ താമസിച്ചിരുന്ന വീട്ടുവിലാസമായി യാത്രാരേഖയിൽ സിയേബർട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.

Story Highlights: german citizen the terminal movie trapped in delhi airport

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top