വന്ദേ ഭാരത് ദൗത്യം; രണ്ടാം ഘട്ടത്തിലെ ആദ്യ വിമാനം നെടുമ്പാശേരിയിലെത്തി

വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിലെ ആദ്യ വിമാനം നെടുമ്പാശേരിയിലെത്തി. വൈകിട്ട് 6.25 നാണ് ദുബായിൽ നിന്നുള്ള പ്രവാസികളുമായി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം എത്തിയത്.

തിരികെ എത്തിയ 181 യാത്രക്കാരിൽ 75 പേർ ഗർഭിണികളും ചികിത്സ ആവശ്യമുള്ള 35 മുതിർന്ന പൗരന്മാരുമാണ്. ഇതിനു പുറമേ അടിയന്തര സാഹചര്യമുണ്ടായാൽ ചികിത്സ നൽകാനായി ഡോക്ടർമാരും നഴ്സുമാരും വിമാനത്തിലുണ്ടായിരുന്നു. യാത്രയ്ക്ക് മുൻപ് റാപ്പിഡ് ടെസ്റ്റ് നടത്തി കൊവിഡ് ബാധയില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് യാത്രാനുമതി നൽകിയത്. പ്രവാസികളെ മടക്കി അയക്കാൻ കോൺസുൽ ജനറൽ വിപുൽ എയർപോർട്ടിൽ നേരിട്ടെത്തിയിരുന്നു.

Story highlight: Mission of Vande Bharat; The first aircraft of the second phase landed at Nedumbasseryനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More