ജാര്‍ഖണ്ഡ് രണ്ടാംഘട്ട നിയമസഭ തെരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറുകളില്‍ 13 ശതമാനം പോളിംഗ്

ജാര്‍ഖണ്ഡ് രണ്ടാംഘട്ട നിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യ മണിക്കൂറുകളില്‍ 13 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആകെ 20 നിയമസഭാ മണ്ടലങ്ങളിലാണ് തെരഞ്ഞെടുപ്പ്. രണ്ടാംഘട്ടത്തില്‍ ആകെ 6066 ബൂത്തുകളാണുള്ളത്. 18 മണ്ടലങ്ങളില്‍ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 3 വരെയും ശേഷിച്ച രണ്ടിടങ്ങളില്‍ രാവിലെ 7 മുതല്‍ 5 വരെയും ആണ് വോട്ടെടുപ്പ്.
29 വനിതകള്‍ ഉള്‍പ്പടെ 260 സ്ഥാനാര്‍ത്ഥികളാണ് രണ്ടാംഘട്ടത്തില്‍ ജനവിധി തേടുന്നത്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘ്ബീര്‍ദാസ് അടക്കമുള്ള പ്രമുഖര്‍ ഇന്ന് ജനവിധി തേടുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ജംഷഡ്പൂര്‍ ഈസ്റ്റ് മണ്ടലത്തില്‍ നിന്നാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നഗരവികസന മന്ത്രി നീല്‍കാന്ത് മുണ്ട, ജലസേചനമന്ത്രി രാം ചന്ദ്ര സാഹിസ്, മുന്‍ മന്ത്രി സരയുദാസ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ലക്ഷമണ്‍ ഗിലുവ, ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് തലവന്‍ കുന്തന്‍ പഹാന്‍ മുതലായവരും ഇന്ന് ജനവിധി തേടുന്നു.
രണ്ടാംഘട്ടത്തില്‍ ഇരുപത് മണ്ടലങ്ങളിലും ബിജെപിക്ക് സ്ഥാനാര്‍ത്ഥികളുണ്ട്. 6 ഇടങ്ങളില്‍ കോണ്‍ഗ്രസും 14 ഇടങ്ങളില്‍ ജെഎംഎം മത്സരരംഗത്തുണ്ട്. 81 നിയമസഭാ മണ്ടലങ്ങള്‍ ഉള്ള ജാര്‍ഖണ്ഡില്‍ അഞ്ച് ഘട്ടങ്ങളായാണ് നിയമസഭാ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടം ഡിസംബര്‍ 12 നാണ്. ഡിസംബര്‍ 23-നാണ് തെരഞ്ഞെടുപ്പ് ഫലം.
Story Highlights- Jharkhand Assembly Elections, second phase
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here