മദ്യപിച്ചെത്തിയ യുവതി വിൻഡോ ഇടിച്ചു തകർത്തു; വിമാനം അടിയന്തരമായി നിലത്തിറക്കി

മദ്യലഹരിയിലെത്തിയ യുവതി വിൻഡോ ഇടിച്ച് തകർത്തതിനെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. ചൈനയിലെ ആഭ്യന്തര സര്‍വീസ് ആയ ലാങൂ എയര്‍ലൈന്‍സ് വിമാനത്തില്‍ കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. പ്രണയ നൈരാശ്യത്തെ തുടർന്നുള്ള വിഷമത്തിലായിരുന്നു യുവതി.

സിനിംഗില്‍ നിന്ന് തീരദേശ നഗരമായ യാങ്‌ചെങിലേക്ക് പോയതായിരുന്നു വിമാനം. ഇതിനിടെയാണ് സംഭവം നടന്നത്. 29കാരിയായ ലി എന്ന യുവതിയാണ് അതിക്രമം കാണിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ജീവനക്കാരും മറ്റ് യാത്രക്കാരും യുവതിയെ ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. തുടർന്ന വിമാനത്തിന്റെ വിൻഡോ ഇവർ ഇടിച്ച് തകർക്കുകയായിരുന്നു.

ലിയെ അടുത്തകാലത്ത് കാമുകന്‍ കയ്യൊഴിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നുള്ള വൈകാരിക പ്രശ്‌നത്തിലായിരുന്നു ലീ. വിമാനത്തില്‍ കയറുന്നതിന് മുന്‍പ് അവര്‍ അരലിറ്ററോളം നാടന്‍ മദ്യമായ ‘ബൈജിയു’ കഴിച്ചു. ഇതില്‍ 35-60% ആല്‍ക്കഹോളാണ്. തുടര്‍ന്നാണ് അവര്‍ വിമാനത്തിനുള്ളില്‍ അക്രമാസക്തയായത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വിമാനത്തിന് സംഭവിച്ച നാശനഷ്ടങ്ങൾക്ക് ലീയിൽ നിന്ന് പിഴയീടാക്കുമെന്ന് പൊലീസ് അറിയിച്ചു.

story highlights-plane emergency landing, china

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top