സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍; പവന് 400 രൂപ വര്‍ധിച്ച് 34800 രൂപയായി

gold

സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് 50 രൂപ വര്‍ധിച്ച് 4350 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരു പവന് 34800 രൂപയാണ് വില. പവന് 400 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതാദ്യമായാണ് സ്വര്‍ണവില 34800 ലെത്തുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ആഗോള വിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തര വിപണിയില്‍ വില ഉയരാന്‍ കാരണം.

കൊവിഡ് പശ്ചാത്തലത്തില്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന് കാഠിന്യം കൂടുമെന്ന ആശങ്കയാണ് ആഗോള വിപണിയില്‍ സ്വര്‍ണ വില ഉയരാനുള്ള പ്രധാന കാരണം. യുഎസ്, ചൈന വ്യാപാരതര്‍ക്കവും സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടാന്‍ കാരണമായിട്ടുണ്ട്. കൊവിഡ് ഭീതിയെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ രാജ്യാന്തര നിക്ഷേപകര്‍ സ്വര്‍ണം വാങ്ങികൂട്ടുന്നതും വില വര്‍ധനയ്ക്ക് കാരണമാണ്.

read also:കൊവിഡ് കേസുകളിൽ ചൈനയെ മറികടന്ന് ഇന്ത്യ

വ്യാഴാഴ്ച തന്നെ സ്വര്‍ണ വില 34000 രൂപയില്‍ എത്തിയിരുന്നു. കഴിഞ്ഞ 15 ദിവസത്തിനിടെ പവന് 1400 രൂപയാണ് വര്‍ധിച്ചത്. കേരളത്തില്‍ ലോക്ക്ഡൗണ്‍ മൂലം ജ്വല്ലറികള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യമാണ് ഉള്ളത്. ഒരു പവന് വാങ്ങണമെങ്കില്‍ പണിക്കൂലിയും നികുതിയും അടക്കം 40000ത്തോളം രൂപയാകും ചെലവ് വരിക. ഇന്ന് 50 രൂപ വര്‍ധിച്ച് 4350 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരു പവന് 400 രൂപ വര്‍ധിച്ച് 34800 രൂപയിലെത്തി സര്‍വകാല റെക്കോര്‍ഡിലാണ് സ്വര്‍ണ വില കുതിച്ചെത്തി നില്‍ക്കുന്നത്. ഇതാദ്യമായാണ് സ്വര്‍ണവില 34800 ലെത്തുന്നത്.

Story highlights-Gold price,all-time recordനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More