Advertisement

കൊവിഡ് കേസുകളിൽ ചൈനയെ മറികടന്ന് ഇന്ത്യ

May 16, 2020
Google News 1 minute Read
india surpasses china covid positive case

കൊവിഡ് കേസുകളിൽ ഇന്ത്യ ചൈനയെ മറികടന്നു. ചൈനയിൽ 82,933 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇന്ത്യയിൽ പോസിറ്റീവ് കേസുകൾ 85000 കടന്ന് 85940 ൽ എത്തി നിൽക്കുകയാണ്. 2752 പേർ മരിച്ചു.
24 മണിക്കൂറിനിടെ 3970 പോസിറ്റീവ് കേസുകളും 103 മരണവും റിപ്പോർട്ട് ചെയ്തു. 53035 പേരാണ് ചികിത്സയിലുള്ളത്. 30152 പേർ രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തമാകുന്നവരുടെ നിരക്ക് 34.1 ശതമാനമായി ഉയർന്നു.

പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ തമിഴ്‌നാട് ഗുജറാത്തിനെ മറികടന്നു. തമിഴ്‌നാട്ടിൽ കൊവിഡ് കേസുകൾ 10,108 ആയി. 24 മണിക്കൂറിനിടെ 434 കേസുകളും അഞ്ച് മരണവും റിപ്പോർട്ട് ചെയ്തു. ചെന്നൈയിൽ മാത്രം 309 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഗുജറാത്തിൽ പോസിറ്റീവ് കേസുകൾ പതിനായിരത്തിലേക്ക് അടുക്കുകയാണ്. 24 മണിക്കൂറിനിടെ 340 പോസിറ്റീവ് കേസുകളും 20 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് കേസുകൾ 9932 ഉം മരണം 606 ഉം ആയി. അതേസമയം, 4035 പേർക്ക് രോഗം ഭേദമായി.

Read Also : ട്രെയിൻ, ആഭ്യന്തര വിമാന സർവീസുകൾക്ക് ഉൾപ്പെടെ ഇളവ് തേടി കേരളം; സമ്പൂർണ ലോക്ക്ഡൗൺ ആവശ്യപ്പെട്ട് മറ്റു ചില സംസ്ഥാനങ്ങൾ

ഡൽഹിയിൽ 425 പേർ കൂടി രോഗബാധിതരായതോടെ ആകെ കൊവിഡ് കേസുകൾ 8895 ആയി. മരണസംഖ്യ 123 ആയി ഉയർന്നു. രാജസ്ഥാനിൽ 213 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 4747 ആയി. കർണാടകയിൽ കൊവിഡ് ബാധിതരുടെ എണ്ണം 1000 കടന്നു.

Story Highlights- india surpasses china covid positive case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here