Advertisement

ട്രെയിൻ, ആഭ്യന്തര വിമാന സർവീസുകൾക്ക് ഉൾപ്പെടെ ഇളവ് തേടി കേരളം; സമ്പൂർണ ലോക്ക്ഡൗൺ ആവശ്യപ്പെട്ട് മറ്റു ചില സംസ്ഥാനങ്ങൾ

May 16, 2020
Google News 1 minute Read
lockdown relaxations proposed by states

നാലാം ഘട്ട ലോക്ക് ഡൗൺ ഇളവുകൾക്കായി നിർദേശങ്ങൾ സമർപ്പിച്ച് സംസ്ഥാനങ്ങൾ. ലോക്ക് ഡൗൺ നീട്ടണമെന്ന് ഭൂരിപക്ഷം സംസ്ഥാനങ്ങളും ആവശ്യപ്പെട്ടു.

സാമ്പത്തിക, വ്യവസായ മേഖലകളുടെ പ്രവർത്തനം കണ്ടെയ്ൻമെന്റ് സോണുകളിൽ ഒഴിച്ച് പുനസ്ഥാപിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. ആഭ്യന്തര വിമാന സർവീസ്, സംസ്ഥാനങ്ങൾക്കുള്ളിലെ ട്രെയിൻ സർവീസ് എന്നിവ പുനസ്ഥാപിക്കണമെന്ന് കേരളം നിർദേശിച്ചു. അന്തർ ജില്ല ബസ് സർവീസ് സാമൂഹിക അകലം പാലിച്ച് വേണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സംസ്ഥാനത്തിന് പുറത്തേക്ക് ട്രെയിൻ സർവീസ് വേണ്ടെന്ന് കേരളം നിലപാടെടുത്തു.

Read Also : ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടും

മിസോറം, പഞ്ചാബ്, ബംഗാൾ, മഹാരാഷ്ട്ര, അസം, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ സമ്പൂർണ ലോക്ക്ഡൗണാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ മേഖലയിലും സ്‌കൂൾ, കോളജ്, സിനിമാ ഹാൾ, മാൾ എന്നിവ തുടർന്നും അടച്ചിടണമെന്ന് ഇവർ ആവശ്യപ്പെട്ടു. ട്രെയിനുകൾ പുനസ്ഥാപിക്കേണ്ടെന്ന് തമിഴ്‌നാട്, കർണ്ണാടക, ബിഹാർ എന്നീ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു.

എന്നാൽ സാംമ്പത്തിക മേഖലയുടെ പ്രപർത്തനം പൂർണ്ണമയും പുനസ്ഥാപിക്കണമെന്ന ആവശ്യമാണ് ഗുജറാത്ത് ഉന്നയിച്ചിരിക്കുന്നത്. എറ്റവും വേഗത്തിൽ വൈറസ് വ്യാപനം നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഗുജറാത്ത്. ഡൽഹി, കർണാടക ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളും സാമ്പത്തിക മേഖലയുടെ പ്രവർത്തനം പുനസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ടു. സംസ്ഥാന അതിർത്തികൾ തുറക്കരുതെന്ന് ചത്തീസ്ഗഢെന്നും മാളുകൾ അടക്കം എല്ലാം നിയന്ത്രണങ്ങളോടെ തുറക്കണമെന്ന് ഡൽഹി സർക്കാരും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

Story Highlights- lockdown relaxations proposed by states

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here