മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 30,000 കടന്നു

മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 30,000 കടന്നു. സംസ്ഥാനത്ത് പുതുതായി 1606 പേർക്ക് രോഗം സ്വീകരിക്കുകയും 66 പേർ മരിക്കുകയും ചെയ്തു. സ്ഥിതി ഗുരുതരം മുംബൈയിൽ രോഗികളുടെ എണ്ണം 18,000 കടന്നു. അതിനിടെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കാൻ സംസ്ഥാനത്ത് കേന്ദ്രസേന എത്തും.
30,706 പേരാണ് സംസ്ഥാനത്ത് രോഗബാധിതരായ ഉള്ളത്. ഇതുവരെ 1135 പേർ മരിച്ചു. രണ്ടാഴ്ച കാലത്തോളമായി സംസ്ഥാനത്ത് രോഗവ്യാപനം അതിതീവ്രമായി തുടരുകയാണ്. പുതുതായി 884 പേർ കൂടി രോഗം സ്ഥിരീകരിച്ചതോടെ മുംബൈയിലെ രോഗബാധിതരുടെ എണ്ണം 18,396 ലെത്തി. മരണസംഖ്യ 696 ആയി ഉയർന്നു. രോഗവ്യാപനം വർധിച്ച സാഹചര്യത്തിൽ വാംഖഡെ സ്റ്റേഡിയത്തിന് പുറമെ ഹോട്ടലുകളും, ക്ലബ്ബുകളും, കല്യാണ ഹാളുകളും ക്വാറന്റീൻ കേന്ദ്രത്തിനായി അടിയന്തരമായി കൈമാറണമെന്ന് മുംബൈ കോർപറേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്ക് ഡൗൺ നടപടികൾ കർശനമാക്കാൻ ജമ്മുവിൽ നിന്ന് ഒൻപത് കമ്പനി കേന്ദ്രസേന മഹാരാഷ്ട്രയിൽ എത്തും. അതിതീവ്ര മേഖലയിലായിരിക്കും കേന്ദ്രസേനയെ വിന്യസിക്കുക. കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആർതർ റോഡ് ജയിലിന് പുറമേ ബൈക്കുള, താനെ ജയിലിൽ നിന്ന് 1500 തടവുകാരെ പരോളിൽ വിട്ടു. 53 പുതിയ കൊവിഡ് കേസുകളാണ് ധാരാവിയിൽ റിപ്പോർട്ട് ചെയ്തത്. 1198 പേർക്കാണ് ചേരിയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
Story highlight: Maharashtra’s number of patients crosses 30,000
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here