ഇന്ത്യ- അമേരിക്ക ബന്ധം കൂടുതൽ ശക്തമാകുന്നു; ട്രംപിന് നന്ദി: പ്രധാനമന്ത്രി

trump and modi

കൊവിഡിനെതിരെ പോരാടാൻ ഇന്ത്യക്ക് സഹായം പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് നന്ദി അറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മഹാമാരിയെ രാജ്യങ്ങൾ ഒരുമിച്ചാണ് നേരിടേണ്ടതെന്നും മോദി പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദം കൂടുതൽ കരുത്താർജ്ജിക്കുകയാണെന്നും മോദി. ട്വിറ്ററിലൂടെയാണ് ഡൊണൾഡ് ട്രംപിന് നന്ദി പറഞ്ഞ് മോദി എത്തിയത്.

” നമ്മൾ എല്ലാവരും ഈ മഹാമാരിയെ ഒന്നിച്ച് നേരിടണം. ഈ സമയത്താണ് രാജ്യങ്ങൾ ഒറ്റക്കെട്ടായി നിന്ന് പോരാടേണ്ടതിന്റെ പ്രാധാന്യം മനസിലാകുക. കഴിവിന്റെ പരമാവധി ഉപയോഗിച്ച് ലോകത്തെ കൂടുതൽ ആരോഗ്യമുള്ളതാക്കാനും കൊവിഡ് മുക്തമാക്കാനും സാധിക്കണം. ഇന്ത്യ- അമേരിക്ക സൗഹൃദം കൂടുതൽ ശക്തമാകുന്നു.” മോദി ട്വിറ്ററിൽ കുറിച്ചു.

read also:കൊവിഡ്: അമേരിക്കയില്‍ മരണ സംഖ്യ 86,040 ആയി

ഇന്ത്യക്ക് വെന്റിലേറ്ററുകൾ സംഭാവന ചെയ്യുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യയും അമേരിക്കയും കൊറോണ വൈറസിനെതിരായ വാക്സിൻ വികസനത്തിൽ പരസ്പരം സഹകരിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളും ഒറ്റക്കെട്ടായി അദൃശ്യനായ ശത്രുവിനെ പരാജയപ്പെടുത്തുമെന്നും ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അടുത്ത സുഹൃത്താണെന്ന് നേരത്തെ ട്രംപ് പറഞ്ഞിരുന്നു.

Story highlights-modi thanks trump for helping india

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top