Advertisement

കൊവിഡ്: അമേരിക്കയില്‍ മരണ സംഖ്യ 86,040 ആയി

May 15, 2020
Google News 1 minute Read
coronavirus us

കൊവിഡ് ബാധിച്ച് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 86,040 ആയി. 1,441,055
പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 3,11,721 പേരാണ് രോഗമുക്തി നേടിയത്
കൊവിഡ് ബാധിച്ച് അമേരിക്കയില്‍ 843 പേരാണ് വ്യാഴാഴ്ച മാത്രം മരിച്ചത്. 16,337പേര്‍ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിലാണ്. ന്യൂയോര്‍ക്കില്‍ മാത്രം കൊവിഡ് ബാധിതരുടെ എണ്ണം മൂന്നര ലക്ഷം കടന്നു. ഇവിടെ മരണസംഖ്യ 27,290 ആയി. ന്യൂജേഴ്സിയില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷത്തി നാല്പത്തിരണ്ടായിരം കടന്നപ്പോള്‍ മരണസംഖ്യ 9,727 ആയി. മസാച്യുസെറ്റ്സില്‍ രോഗികളുടെ എണ്ണം എണ്‍പതിനായിരം കടന്നു. മരണസംഖ്യ 5,315 ആയി. ഇല്ലിനോയ്സിലെ രോഗികളുടെ എണ്ണം എണ്‍പത്തിനാലായിരം കടന്നു. ഇവിടുത്തെ മരണസംഖ്യ 3,792 ആണ്.

രോഗവ്യാപനവും മരണനിരക്കും കുതിച്ചുയരുന്നതിനിടയിലും രാജ്യത്തെ സ്‌കൂളുകള്‍ തുറക്കണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സംസ്ഥാന ഗവര്‍ണര്‍മാരോട് ആവശ്യപ്പെട്ടു. രാജ്യത്തിന് എത്രയും പെട്ടെന്ന് പഴയ സ്ഥിതിയിലേയ്ക്ക് തിരിച്ചുവന്നേ മതിയാകൂ എന്നും ഇതിന് സ്‌കൂളുകള്‍ തുറക്കേണ്ടത് അത്യാവശ്യമാണെന്നും ട്രംപ് പറഞ്ഞു. നേരത്തെ സ്‌കൂളുകള്‍ തുറക്കുന്നതിനെതിരെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ഡയറക്ടര്‍ ആന്റണി ഫൗച്ചി രംഗത്തെത്തിയിരുന്നു. ഈ വൈറസിനെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ നമ്മുടെ കൈയിലില്ലെന്നും അതിനാല്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്നും, കുട്ടികളുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും ഫൗച്ചി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഫൗച്ചിയുടെ നിലപാടിനോട് തനിക്ക് തീരെ യോജിപ്പില്ലെന്നും ട്രംപ് പറഞ്ഞു.

Story Highlights: covid: Death toll rises to 86,040 in us

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here