മുതിർന്ന സിപിഐഎം നേതാവ് കെ. വരദരാജൻ അന്തരിച്ചു

തമിഴ്‌നാട്ടിലെ മുതിർന്ന സിപിഐഎം നേതാവും മുൻ പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കെ.വരദരാജൻ(74) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് തമിഴ്നാട്ടിലായിരുന്നു അന്ത്യം.
read also:പ്രമുഖ ഹോമിയോപതിക് ഡോക്ടർ എസ്. വിദ്യാപ്രകാശ് അന്തരിച്ചു
സിവിൽ എഞ്ചിനിയറിംഗിൽ ഡിപ്ലോമ നേടിയ അദ്ദേഹം 1968ലാണ് പാർട്ടി അംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്. പാർട്ടിയിൽ നിരവധി സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം 1998 ൽ ഓൾ ഇന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. 1998 ൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയിലും 2005 ൽ പൊളിറ്റ് ബ്യൂറോയിലും അംഗത്വം വഹിച്ചിട്ടുണ്ട്. നിലവിൽ കേന്ദ്ര കമ്മിറ്റി അംഗവും കിസാൻ സഭ വൈസ് പ്രസിഡന്റുമാണ് കെ. വരദരാജൻ.
Story highlights-Senior CPI (M) leader Varadarajan passes away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here