Advertisement

മന്ത്രി എ.സി മൊയ്തീനും യോഗത്തിൽ പങ്കെടുത്ത മറ്റുള്ളവർക്കും ഹോം ക്വാറന്റീൻ ആവശ്യമില്ലെന്ന് തൃശൂർ ജില്ലാ മെഡിക്കൽ ബോർഡ്

May 16, 2020
Google News 2 minutes Read
a c moideen

വാളയാർ ചെക്ക് പോസ്റ്റിൽ കൊവിഡ് രോഗിയുമായി പ്രാഥമിക സമ്പർക്കം പുലർത്തിയതിനെ തുടർന്ന് ഹോം ക്വാറന്റീൻ നിർദേശിക്കപ്പെട്ട ജനപ്രതിനിധി പങ്കെടുത്ത യോഗത്തിൽ അധ്യക്ഷത വഹിച്ച, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീനും യോഗത്തിൽ പങ്കെടുത്ത മറ്റുള്ളവർക്കും ഹോം ക്വാറന്റീൻ ആവശ്യമില്ലെന്ന് തൃശൂർ ജില്ലാ മെഡിക്കൽ ബോർഡ്. ഇതു സംബന്ധിച്ച റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് സമർപ്പിച്ചു. യോഗത്തിൽ മന്ത്രി എ.സി മൊയ്തീനും ജില്ലാ കളക്ടർ എസ്. ഷാനവാസും ഉൾപ്പെടെയുള്ളവർ മുഖാവരണം ധരിച്ചിരുന്നതായും ആവശ്യമായ മുൻകരുതൽ നടപടി സ്വീകരിച്ചിരുന്നതായും സാമൂഹിക അകലം പാലിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

read also:മഹാരാഷ്ട്രയിൽ സ്ഥിതി രൂക്ഷം; രോഗികളെ വാങ്കഡെ സ്റ്റേഡിയത്തിൽ ക്വാറന്റീൻ ചെയ്യാനൊരുങ്ങി സർക്കാർ

അതിനാൽ രോഗലക്ഷണങ്ങൾ ഇല്ലാത്ത, അപകട സാധ്യത കുറഞ്ഞ ദ്വിതീയ സമ്പർക്ക വിഭാഗത്തിലാണ് ഇവർ ഉൾപ്പെടുക. അതുകൊണ്ടു തന്നെ യോഗത്തിൽ പങ്കെടുത്തവരെല്ലാം മുഴുവൻ സമയവും സർജിക്കൽ മാസ്‌ക് ധരിക്കണമെന്നും പൊതുപരിപാടികൾ ഒഴിവാക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും മെഡിക്കൽ ബോർഡ് നിർദേശിച്ചു. മെയ് 12 മുതൽ 26 വരെയാണിത് ബാധകം. പ്രാഥമിക സമ്പർക്കത്തിൽ വന്നവർ രോഗലക്ഷണങ്ങൾ പ്രകടമാക്കുകയോ പോസിറ്റീവ് ആവുകയോ ചെയ്താൽ ദ്വിതീയ സമ്പർക്കത്തിലുള്ളവർ ഹോം ക്വാറന്റീനിൽ പോകണമെന്നും നിർദേശിച്ചു.

Story highlights-Thrissur District Medical Board says no home quarantine is needed minister AC moidheen and others

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here