മഹാരാഷ്ട്രയിൽ സ്ഥിതി രൂക്ഷം; രോഗികളെ വാങ്കഡെ സ്റ്റേഡിയത്തിൽ ക്വാറന്റീൻ ചെയ്യാനൊരുങ്ങി സർക്കാർ

wankade stadium

മഹാരാഷ്ട്രയിൽ സ്ഥിതി അപകടകരം. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രോഗികളെ വാങ്കഡെ സ്റ്റേഡിയത്തിൽ ക്വാറന്റീൻ ചെയ്യാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. 24 മണിക്കൂറിനിടെ 1576 പേർക്ക് രോഗം സ്ഥിരീകരിച്ചത്തോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം മുപ്പതിനായിരത്തിനോട് അടുക്കുന്നു.

മുംബൈ വർളിയിലെ നാഷണൽ സ്‌പോർട്‌സ് ക്ലബ് ക്വാറന്റൈന് കേന്ദ്രമാക്കിയതിന് പിന്നാലെയാണ് ലോക പ്രശസ്ത ക്രിക്കറ്റ് സ്റ്റേഡിയം കൂടി ക്വാറന്റൈന് കേന്ദ്രമാക്കാൻ സർക്കാർ ഒരുങ്ങുന്നത്. വാങ്കഡെ സ്റ്റേഡിയത്തിന് പുറമെ ഹോട്ടലുകളും, ക്ലബ്ബുകളും, കല്യാണ ഹാളുകളും ക്വാറന്റൈന് കേന്ദ്രത്തിനായി അടിയന്തരമായി കൈമാറണമെന്ന് മുംബൈ കോർപറേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

read also:മുംബൈ അടക്കം മഹാരാഷ്ട്രയിലെ ഹോട്ട്‌സ്‌പോട്ടുകളിൽ ലോക്ക്ഡൗൺ നീട്ടി

രോഗവ്യാപനം അതിരൂക്ഷമാണ് മുംബൈയിൽ. കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആർതർ റോഡ് ജയിലിന് പുറമേ ബൈക്കുള, താനെ ജയിലിൽ നിന്ന് 1500 തടവുകാരെ പരോളിൽ വിട്ടു.കൊടുംകുറ്റവാളികൾ കഴിയുന്ന മുംബൈ സെൻട്രൽ ജയിലിലെ സുരക്ഷാ പ്രശ്‌നവും ഭീഷണിയായി. മഹാരാഷ്ട്രയിൽ കഴിഞ്ഞ രണ്ടാഴ്ചയായി രോഗബാധിതരുടെ എണ്ണം വർധിച്ചുവരികയാണ്. 29 ,100 പേരാണ് ഇതുവരെ രോഗബാധിതരായി ഉള്ളത് .1068 പേർക്ക് ജീവൻ നഷ്ടമായി. 15 ദിവസത്തിനിടെ ആയിരം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ശിവജി നഗറിൽ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ കർശനമാക്കാൻ കേന്ദ്രസേനയെ വിന്യസിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

Story highlights-govt to quarantine covid patients in wankade

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top