മുംബൈ അടക്കം മഹാരാഷ്ട്രയിലെ ഹോട്ട്‌സ്‌പോട്ടുകളിൽ ലോക്ക്ഡൗൺ നീട്ടി

lock down extended Maharashtra hotspots

മഹാരാഷ്ട്രയിലെ ഹോട്ട്‌സ്‌പോട്ടുകളിൽ ലോക്ക്ഡൗൺ നീട്ടി. മുംബൈ, പൂനെ, മലേഗാവോൺ, ഔറംഗാബാദ്, സോലാപൂർ എന്നിവിടങ്ങളിലാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. മെയ് 31 വരെയാണ് ലോക്ക്ഡൗൺ. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ മെയ് 17ന് ശേഷം കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്ന ഇളവുകൾ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന തരത്തിൽ നേരത്തെ തന്നെ സൂചനകൾ പുറത്തുവന്നിരുന്നു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. ഉപമുഖ്യമന്ത്രി അജിത് പവാർ, ജലവിഭവ മന്ത്രി ജയന്ത് പാട്ടീൽ, നഗരവികസന മന്ത്രി ഏക്‌നാഥ് ഷിൻഡെ, വ്യവസായ മന്ത്രി ശുഭാഷ് ദേശായി, റവന്യൂ മന്ത്രി ബാലാസാഹിബ് തോറാട്ട്, പൊതുമരാമത്ത് മന്ത്രി അശോക് ചാവൻ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

മഹാരാഷ്ട്രയിൽ ഇതുവരെ 25,922 പേർക്കാണ് വൈറസ് ബാധയേറ്റിരിക്കുന്നത്. ഇതിൽ 15,747 രോഗികളും മുംബൈയിലാണ്. നഗരത്തിൽ മാത്രം 596 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

Story Highlights- lock down extended in Maharashtra hotspotsനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More