Advertisement

കൊവിഡ് ഐസിയു ഉദ്ഘാടനം ക്വാറന്റീനിലിരുന്ന് നടത്തി ടിഎൻ പ്രതാപൻ എംപി

May 16, 2020
Google News 1 minute Read
tn prathapan inaugurates keralas first covid icu 

കേരളത്തിലെ ആദ്യത്തെ കൊവിഡ് ഐസിയു ഉദ്ഘാടനം ക്വാറന്റീനിലിരുന്ന് ടിഎൻ പ്രതാപൻ എംപി നിർവഹിച്ചു. വീട്ടിലിരുന്ന് വീഡിയോ കോൺഫറൻസ് വഴിയായിരുന്നു ഇദ്ഘാടനം.

വാളയാറിൽ കുടുങ്ങിയ അയൽ സംസ്ഥാന മലയാളികൾക്ക് ഭക്ഷണവും യാത്രാ സൗകര്യവും ഒരുക്കുന്നതിനു വേണ്ടി വാളയാറിലേക്ക് പോയതിനെ തുടർന്ന് ടി.എൻ പ്രതാപൻ എംപി അടക്കമുള്ള ജനപ്രതിനിധികളോട് ക്വാറന്റീനിൽ പോകുവാൻ സംസ്ഥാന ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നു. തുടർന്ന് സ്വന്തം വീട്ടിൽ അദ്ദേഹം ക്വാറന്റീനിൽ ഇരിക്കുകയാണ്.

ടി.എൻ പ്രതാപൻ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് രണ്ടു കോടി അഞ്ച് ലക്ഷം രൂപ അനുവദിച്ചിരുന്നു. അതിലെ 25 ലക്ഷം രൂപ ചെലവിട്ടാണ് തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ ഐസിയുവിന്റെ പണി പൂർത്തീകരിച്ചത്. പരിപൂർണമായും ഇന്ത്യൻ നിർമ്മിത സാങ്കേതിക സംവിധാനമാണ് ഈ പദ്ധതിയിൽ ഉപയോഗിച്ചിട്ടുള്ളത്. കേവലം മൂന്നാഴ്ചകൊണ്ട് പണി പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. കൂടാതെ ഈ പദ്ധതിയിലേക്ക് പത്ത് ഐസിയു കോട്ട് ഈ മാസം 25-ാം തിയതിക്കകം നൽകുമെന്നും എംപി ഉദ്ഘാടനവേളയിൽ പറഞ്ഞു.

പരിപൂർണമായും വീഡിയോ കോൺഫറൻസിംഗ് വഴി സംഘടിപ്പിക്കപ്പെട്ട ഉദ്ഘാടന ചടങ്ങിൽ ജില്ലാ കളക്ടർ എസ് ഷാനവാസ് ഐഎഎസ് അധ്യക്ഷത വഹിച്ചു. ക്വാറന്റീനിൽ ഇരുന്നുകൊണ്ടുതന്നെ ആലത്തൂർ എംപി രമ്യ ഹരിദാസും വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരയും മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുത്തു മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോക്ടർ ആൻഡ്രൂസ് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോക്ടർ ബിജു കൃഷ്ണൻ, അവണുർ പഞ്ചായത്ത് പ്രസിഡന്റ് വിജയ എന്നിവർ പങ്കെടുത്തു.

Story Highlights- tn prathapan inaugurates keralas first covid icu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here