Advertisement

കൊവിഡ്: വയനാട്ടില്‍ ഇന്ന് 84 വയസുകാരി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് രോഗമുക്തി

May 16, 2020
1 minute Read

വയനാട്ടില്‍ കൊവിഡ് 19 രോഗം ബാധിച്ച് ചികത്സയിലുണ്ടായിരുന്ന 84 വയസുകാരി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് രോഗമുക്തി. 84 വയസുകാരിയായ ലോറി ഡ്രൈവറുടെ അമ്മയും ലോറി ഡ്രൈവറോടൊപ്പം യാത്ര ചെയ്ത ആളുടെ മകനുമാണ് ഇന്ന് രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 17 ആയി.

അതേസമയം, ജില്ലയില്‍ ആകെ 2157 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പുതുതായി 242 പേര്‍ നിരീക്ഷണത്തില്‍ ആവുകയും 115 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കുകയും ചെയ്തു. 1065 പേരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 798 പേരുടെ ഫലം ലഭ്യമായി. ഇതില്‍ 775 പേരുടെ ഫലം നെഗറ്റീവാണ്. 262 സാമ്പിളുകളുടെ ഫലം ലഭ്യമല്ല.

read also:കൊവിഡ് ഐസിയു ഉദ്ഘാടനം ക്വാറന്റീനിലിരുന്ന് നടത്തി ടിഎൻ പ്രതാപൻ എംപി

കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പനവല്ലി സ്വദേശിയുടെ കടയില്‍ വന്നുപോയവരടക്കം 650 ആദിവാസികളെ ഇന്ന് നിരീക്ഷണത്തിലാക്കി. ആദിവാസി കോളനികള്‍ കൂടുതലായുള്ള മേഖലയില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ച് ജാഗ്രത കര്‍ശനമാക്കി. നിലവില്‍ ചികിത്സയിലുള്ള ചില രോഗികള്‍ സമ്പര്‍ക്ക വിവരങ്ങള്‍ മറച്ചു വയ്ക്കുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരക്കാരുടെ സമ്പര്‍ക്ക വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച മൂന്ന് പൊലീസുകാരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 140 പൊലീസുകാരാണ് ഇതുവരെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

Story highlights-Two people cured covid19 including 84-year-old woman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top