Advertisement

ജോലി സമയത്തിലെ വർധന; വിവാദ ഉത്തരവ് പിൻവലിച്ച് ഉത്തർപ്രദേശ് സർക്കാർ

May 16, 2020
Google News 2 minutes Read
yogi adityanath

ഫാക്ടറി തൊഴിലാളികൾ 12 മണിക്കൂർ തുടർച്ചയായി ജോലി ചെയ്യണമെന്നുള്ള ഉത്തരവ് പിൻവലിച്ച് ഉത്തർപ്രദേശിലെ യോഗി സർക്കാർ. അലഹബാദ് ഹൈക്കോടതി നോട്ടീസ് നൽകിയതിന് പിന്നാലെയാണ് നടപടി. യുപി വർക്കേഴ്സ് ഫ്രണ്ട് എന്ന സംഘടന ഉൾപ്പെടെയാണ് ജോലി സമയം വർധിപ്പിച്ച ഉത്തരവിനെതിരെ അലഹബാദ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാതൂർ, ജസ്റ്റിസ് സിദ്ധാർത്ഥ വർമ എന്നിവരുടെ ബെഞ്ച് ഹർജി പരിഗണിച്ചു. സർക്കാരിന് 18ാം തിയതിക്ക് മുൻപ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസയക്കുകയും ചെയ്തു. തുടർന്നാണ് ഉത്തരവ് സർക്കാർ പിൻവലിച്ചത്. കൊവിഡ് വ്യാപനത്തെ തുടർന്ന് ചൈനയിൽ നിന്ന് തിരിച്ച് പോകുന്ന കമ്പനികളെ ആകർഷിക്കാൻ വേണ്ടിയാണ് ജോലി സമയം അടക്കുന്ന കാര്യങ്ങളിൽ സംസ്ഥാനം മാറ്റം വരുത്തിയത്. എന്നാൽ തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തിയ ഓർഡിനൻസിനെ ഇത് ബാധിക്കില്ല. നാല് അടിസ്ഥാന നിയമങ്ങൾ ഒഴിച്ചുള്ളവയെല്ലാം മാറ്റം വരുത്തിയിരുന്നു.

read also:കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ 1140 ഉത്തർപ്രദേശ് തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങി

അതേസമയം ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടാൻ തീരുമാനമായി. ഭൂരിപക്ഷം സംസ്ഥാനങ്ങളും ലോക്ക് ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനം. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇത് സമ്പന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറക്കും.

Story highlights-up government, cancels order, increase work time, factory employees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here