വരദരാജന്റെ മരണം; ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തമിഴ്‌നാട്ടിലെ മുതിർന്ന സിപിഐഎം നേതാവും മുൻ പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കെ.വരദരാജൻ്റെ നിര്യാണത്തിൽ ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വരദരാജന്‍റെ നിര്യാണം ഇടതുപക്ഷ – കര്‍ഷ പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണെന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. നിരവധി തവണ കേരളം സന്ദര്‍ശിച്ച അദ്ദേഹം കേരളത്തിന്‍റെ കാര്യങ്ങളില്‍ അതീവ താല്‍പ്പര്യം കാണിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
Read Also: മുതിർന്ന സിപിഐഎം നേതാവ് കെ. വരദരാജൻ അന്തരിച്ചു
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
സി.പി.ഐ.എം മുന്‍ പൊളിറ്റ് ബ്യൂറോ അംഗം കെ. വരദരാജന്‍റെ നിര്യാണം ഇടതുപക്ഷ – കര്‍ഷ പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണ്. എഞ്ചിനിയറിങ് ബിരുദം നേടി തമിഴ്നാട്ടില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ച അദ്ദേഹം ജോലി രാജിവെച്ചാണ് പൊതു പ്രവര്‍ത്തനരംഗത്ത് ഇറങ്ങിയത്.
തമിഴ്നാട്ടില്‍, പ്രത്യേകിച്ച് തൃശ്ശിനാപ്പള്ളിയില്‍ കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയാണ് അദ്ദേഹം സി.പി.ഐ.എമ്മിന്‍റെ മുന്‍നിരയിലേക്ക് വന്നത്. ദീര്‍ഘ കാലം കിസാന്‍സഭ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച വരദരാജന്‍റെ വേര്‍പാട് സി.പി.ഐ.എമ്മിന് സംഘടനാ രംഗത്തും വലിയ നഷ്ടമാണ്.
കേരളവുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. നിരവധി തവണ കേരളം സന്ദര്‍ശിച്ച അദ്ദേഹം കേരളത്തിന്‍റെ കാര്യങ്ങളില്‍ അതീവ താല്‍പ്പര്യം കാണിച്ചു. ഇന്ത്യയിലെ കര്‍ഷക പ്രശ്നങ്ങളെക്കുറിച്ചും അതിന്‍റെ പരിഹാരത്തെക്കുറിച്ചും ആഴത്തില്‍ പഠിക്കുകയും ജനങ്ങളെ പഠിപ്പിക്കാന്‍ അവസാനം വരെ പ്രയത്നിക്കുകയും ചെയ്ത നേതാവായിരുന്നു കെ. വരദരാജൻ.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് തമിഴ്നാട്ടിലായിരുന്നു വരദരാജൻ്റെ അന്ത്യം.
സിവിൽ എഞ്ചിനിയറിംഗിൽ ഡിപ്ലോമ നേടിയ അദ്ദേഹം 1968ലാണ് പാർട്ടി അംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്. പാർട്ടിയിൽ നിരവധി സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം 1998 ൽ ഓൾ ഇന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. 1998 ൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയിലും 2005 ൽ പൊളിറ്റ് ബ്യൂറോയിലും അംഗത്വം വഹിച്ചിട്ടുണ്ട്. നിലവിൽ കേന്ദ്ര കമ്മിറ്റി അംഗവും കിസാൻ സഭ വൈസ് പ്രസിഡന്റുമാണ് കെ. വരദരാജൻ.
Story Highlights: varadarajan death pinarayi vijayan condole
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here