കുമളി അതിര്‍ത്തി വഴി ഇന്ന് കേരളത്തില്‍ തിരിച്ചെത്തിയത് 353 പേര്‍

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഓണ്‍ലൈന്‍ പാസ് മുഖേന കുമളി ചെക്ക്‌പോസ്റ്റ് വഴി ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഇന്ന് അഞ്ച് മണിവരെ കേരളത്തിലെത്തിയത് 353 പേര്‍. 176 പുരുഷന്‍മാരും 146 സ്ത്രീകളും 31 കുട്ടികളുമാണ് നാട്ടിലെത്തിച്ചേര്‍ന്നത്. തമിഴ്‌നാട് – 180, മഹാരാഷ്ട്ര – 2, കര്‍ണാടക – 131, തെലുങ്കാന – 26, രാജസ്ഥാന്‍ 3, ജമ്മുകശ്മീര്‍ – 1 , ആന്ധ്രപ്രദേശ് – 9, പോണ്ടിച്ചേരി – 1 എന്നിങ്ങനെയാണ് എത്തിച്ചേര്‍ന്നവരുടെ എണ്ണം.
read also:ഈരാറ്റുപേട്ടയിൽ സംഘടിക്കാൻ ഇതര സംസ്ഥാന തൊഴിലാളികളുടെ ശ്രമം; തടഞ്ഞ് പൊലീസ്
ഇതില്‍ ഇടുക്കി ജില്ലയിലേക്കെത്തിയ 97 പേരില്‍ ഏഴുപേരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചു. റെഡ്‌സോണുകളില്‍ നിന്നെത്തിയ 36 പേരെ അതത് ജില്ലകളില്‍ ക്രമീകരിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് അയച്ചു. ബാക്കിയുള്ള 317 പേരെ കര്‍ശന ഉപാധികളോടെ ഹോം ക്വാറന്റെയിന്‍ നിര്‍ദേശിച്ച് വീടുകളിലേയ്ക്ക് അയച്ചു.
Story highlights-353 people have returned to Kerala today via the Kumali border
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here