ബെവ്‌കോ നിരക്കിൽ മദ്യം വിൽക്കാനാവില്ല; നിസഹകരണവുമായി ചില ബാറുടമകൾ

bar

സംസ്ഥാനത്ത് ബാറുകൾ വഴിയുള്ള പാഴ്സൽ മദ്യവില്പനയ്ക്ക് ചില ബാറുടമകൾക്ക് നിസഹകരണം. ബെവ്‌കോ നിരക്കിൽ വിൽക്കാനാവില്ലെന്നാണ് ബാറുടമകളുടെ വാദം. ഇതോടെ വിർച്വൽ ക്യൂവിനായുള്ള മൊബൈൽ ആപ്പ് വൈകുമെന്നാണ് സൂചന. അതേ സമയം, ബാറുകളുടെ വിവരം കൂടി ലഭിച്ചാൽ നാല് ദിവസത്തിനകം ആപ് തയാറാകുമെന്നാണ് ഫെയർകോഡ് കമ്പനിയിൽ നിന്നുള്ള വിവരം.

സംസ്ഥാനത്ത് മദ്യശാലകൾ തുറക്കുമ്പോൾ ബാറുകൾ വഴിയുള്ള പാർസൽ മദ്യവില്പനയ്ക്കായി സംസ്ഥാന സർക്കാർ അബ്കാരി ചട്ടത്തിൽ ഭേദഗതി വരുത്തിയിരുന്നു. എന്നാൽ, ബാറുകളിലും ബെവ്‌കോ നിരക്കിൽ മദ്യം വിൽക്കണമെന്നായിരുന്നു സർക്കാർ നിർദേശം. ഈ നിലപാടിനോടാണ് ഒരു വിഭാഗം ബാറുടമകൾക്കു എതിർപ്പുള്ളത്. ബെവ്‌കോ നിരക്കിലുള്ള ബാറുകളിലെ മദ്യവിൽപ്പന ലാഭകരമല്ലെന്നാണ് ഇവരുടെ വാദം. ഇക്കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ല. വിർച്വൽ ക്യൂ ആപ്പ് തയാറാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ബെവ്‌കോ പാർസൽ വിൽപനയ്ക്ക് താൽപര്യമുള്ള ബാറുകളോട് സമ്മതപത്രം നൽകാൻ ആവശ്യപ്പെട്ടിരുന്നു.

read also:മദ്യം പാഴ്‌സലായി വാങ്ങാൻ മൊബൈൽ ആപ്; ഒരു തവണ മദ്യം വാങ്ങിയാൽ അടുത്ത അവസരം 5 ദിവസത്തിന് ശേഷം

എന്നാൽ, ഒരു വിഭാഗം ബാറുടമകൾ സമ്മതപത്രം നൽകാൻ വിസമ്മതിക്കുന്നതാണ് ആപ്പ് വൈകാൻ കാരണം. ആപ്പ് തയാറാക്കുന്ന ഫെയർകോഡ് കമ്പനി സംസ്ഥാനത്തെ ബെവ്‌കോ ഔട്ട് ലൈറ്റുകളുടെ പൂർണവിവരം ശേഖരിച്ചിട്ടുണ്ട്. ബാറുകളുടെ വിവരം കൂടി ലഭിച്ചാൽ ഈ മാസം 21 നു മുൻപ് ആപ് തയ്യാറാകുമെന്നാണ് കമ്പനിയിൽ നിന്ന് ലഭിക്കുന്ന വിവരം. കൂടാതെ എസ്എംഎസ് വഴിയും ക്യൂ അറിയിപ്പ് ലഭിക്കുന്ന സൗകര്യവുമുണ്ടാകും. ആപ്പ് തയാറായാൽ എത്രയും വേഗം ബാറുകൾ തുറക്കാനാണ് സർക്കാർ തീരുമാനം.

Story highlights-Alcohol cannot be sold at Bevco prices; Some bar owners with assistsനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More