പത്തനംതിട്ടയിൽ കൊവിഡ് സ്ഥിരീകരിച്ച യുവതിയുടെ കുഞ്ഞിന്റെ പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ കൊവിഡ് പോസിറ്റീവ് ആയ യുവതിയുടെ കുഞ്ഞിന് കൊവിഡില്ല. യുവതിയെ ശുശ്രൂഷിച്ച അമ്മയുടെ പരിശോധനാഫലവും നെഗറ്റീവാണ്. 26കാരിയായ യുവതി കഴിഞ്ഞ ദിവസമാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്.

read also: രാജ്യത്ത് കൊവിഡ് ബാധിതർ 90,000 കടന്നു

വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള പ്രത്യേക വിമാനത്തിൽ മെയ് ഒൻപതിന് നെടുമ്പാശേരിയിലാണ് യുവതിയെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. തിരുവല്ലക്ക് സമീപം കടപ്രയിലെ വീട്ടിൽ നിരീക്ഷണത്തിലായിരുന്ന യുവതിയെ ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെവച്ചാണ് യുവതി സിസേറിയനിലൂടെ പെൺകുഞ്ഞിന് ജന്മം നൽകിയത്. പിന്നാലെ കുഞ്ഞിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു.

story highlights- coronavirus, news born baby, pathanamthitta

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top