Advertisement

നാലാം ഘട്ട ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങളും ഇളവുകളും ഇന്നറിയാം

May 17, 2020
2 minutes Read
Fourth Phase Lockdown; Suggestions and concessions are known today

രാജ്യത്ത് മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കുമെന്നിരിക്കെ നാലാം ഘട്ട ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങളും ഇളവുകളും ഇന്നറിയാം. നാലാം ഘട്ട ലോക്ക്ഡൗണ്‍ മാര്‍ഗ നിര്‍ദേശത്തിന് ആഭ്യന്തര മന്ത്രാലയം ഇന്നലെ അന്തിമ രൂപം നല്‍കി. റെഡ്‌സോണ്‍ മേഖലകള്‍ പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ ചുരുക്കിയേക്കുമെന്നാണ് സൂചന. പൊതുഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കാനും ഓഫീസുകളില്‍ കൂടുതല്‍ ജീവനക്കാരെ അനുവദിക്കാനും തീരുമാനമുണ്ടായേകും. നാലാം ഘട്ട ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ഉച്ചയോടെ പുറത്തുവരും എന്നാണ് സൂചന. നാലാംഘട്ടം മറ്റ് മൂന്ന് ഘട്ടങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാകുമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

കുടിയേറ്റ തൊഴിലാളികളുടെ മടക്കത്തിന് ജില്ലാ ഭരണകൂടത്തിന് ഉത്തരവാദിത്തം നല്‍കി കര്‍ശന മാര്‍ഗ നിര്‍ദേശങ്ങളുണ്ടാവാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട് . ആഭ്യന്തര വിമാനസര്‍വീസുകള്‍ അനുവദിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും. മെട്രോ ഗതാഗതം നിയന്ത്രണങ്ങളോടെ ഭാഗികമായെങ്കിലും തുടങ്ങണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം. അതേസമയം, രാജ്യത്തെ 30 നഗരങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത അടക്കമുള്ള സ്ഥലങ്ങളില്‍ ആണ് കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാവുക. കൊവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിലാണ് പ്രധാന നഗരങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരുന്നത്. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടുന്നത്. മെയ് 31 വരെയാകും നാലാം ഘട്ട ലോക്ക്ഡൗണ്‍.

:Story Highlights:  Fourth Phase Lockdown; Suggestions and concessions are known today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top