Advertisement

11-ാം വയസില്‍ മരിച്ച മകള്‍ പിന്നീട് ഈ അച്ഛന്റേയും അമ്മയുടേയും മനസില്‍ വളര്‍ന്നു, കട്ടൗട്ടിനെ അണിയിച്ചൊരുക്കി മകളുടെ ഋതുമതി ചടങ്ങ്; നാടാകെ വിളിച്ച് നൊമ്പരപ്പെടുത്തുന്ന ഒരു ആഘോഷം

May 18, 2024
3 minutes Read
puberty function for dead daughter chennai

അകാലത്തില്‍ വിടപറഞ്ഞ മകള്‍ക്കായി ഋതുമതി ചടങ്ങ് നടത്തി മാതാപിതാക്കള്‍. തമിഴ്‌നാട് ശിവഗംഗയിലെ തിരുഭുവനത്താണ്, മകള്‍ ജീവിച്ചിരിപ്പില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാകാതെ രണ്ടുപേര്‍ ജീവിക്കുന്നത്. ഒരേയൊരു മകള്‍. അവളുടെ പെട്ടന്നുള്ള വിയോഗം ആ അച്ഛനും അമ്മയ്ക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. മകള്‍ മരിച്ചുവെന്ന വിശ്വസിയ്ക്കാന്‍ ഇപ്പോഴും ഇവര്‍ക്കായിട്ടില്ല. തിരുഭുവനം സ്വദേശി ബാലകൃഷ്ണനും ഭാര്യ രാക്കുവിന്റെയും മകളായിരുന്നു പാണ്ടിശെല്‍വി. പതിനൊന്നാം വയസില്‍ പനിയുടെ രൂപത്തിലെത്തിയ മരണം അവളെ കൊണ്ടുപോയി. മകള്‍ ഋതുമതിയാകുന്ന പ്രായമായെന്ന് കണക്കുകൂട്ടിയ വീട്ടുകാര്‍ മകളെ അണിയിച്ചൊരുക്കി തയാറാക്കിയ കട്ടൗട്ടുമായി ചടങ്ങ് ആഘോഷമായി തന്നെ പൂര്‍ത്തിയാക്കുകയായിരുന്നു. (puberty function for dead daughter chennai)

സാരിയുടുക്കാനും അണിഞ്ഞൊരുങ്ങി നടക്കാനുമൊക്കെ വലിയ ഇഷ്ടമായിരുന്നു പാണ്ടിശെല്‍വിയ്ക്ക്. പ്രായപൂര്‍ത്തിയാകുമ്പോള്‍ ഋതുമതി ചടങ്ങ് നടത്തുമ്പോള്‍ അത് വലിയ ആഘോഷമാക്കണമെന്ന് അമ്മയോടും അച്ഛനോടും എപ്പോഴും പറയും. ഈ ആഗ്രഹമാണ് മരണശേഷം രക്ഷിതാക്കള്‍ നടത്തിയത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

പാണ്ടിശെല്‍വിയ്ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ഒക്കെ വാങ്ങി. ബന്ധുക്കളെയും നാട്ടുകാരെയും എല്ലാവരെയും ക്ഷണിച്ചു. മകള്‍ ജീവിച്ചിരുന്നെങ്കില്‍ എങ്ങനെയോ അങ്ങനെ തന്നെ ആ ദിവസത്തെ ചടങ്ങുകളെല്ലാം നടത്തി. മകളുടെ കട്ടൗട്ടറിലായിരുന്നു ചടങ്ങുകള്‍. പുഷ്പങ്ങളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന പാണ്ടിശെല്‍വിയ്ക്ക് പൂമൂടലും നടത്തി ആ അച്ഛനും അമ്മയും. ഒടുവില്‍ മകളെ പാടിയുറക്കിയിരുന്നു ആ പാട്ടും പാടിയാണ് മാതാപിതാക്കള്‍ ചടങ്ങ് അവസാനിപ്പിച്ചത്.

Story Highlights : puberty function for dead daughter chennai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
എക്സിറ്റ്പോൾ പ്രവചനങ്ങൾ
കേരളത്തിൽ എല്‍ഡിഎഫിന് തിരിച്ചടി
യുഡിഎഫിന് മേല്‍ക്കൈ
താമര വിരിയുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേകള്‍
Top