ഇസ്രായേലിലെ ചൈനീസ് സ്ഥാനപതിയെ മരിച്ച നിലയിൽ കണ്ടെത്തി

ഇസ്രയേലിലെ ചൈനീസ് സ്ഥാനപതി മരിച്ച നിലയിൽ. ഡൂ വേയ് (57) നെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം താമസിക്കുന്ന ടെൽ അവീവിലെ അപാർട്ട്‌മെന്റിനുള്ളിലാണ് ജീവനറ്റ രീതിയിൽ ഡൂ വേയെ കണ്ടെത്തിയത്.
സ്വാഭാവിക മരണമായിരുന്നുവെന്നും രാത്രി ഉറക്കത്തിനിടെയാണ് ഇദ്ദേഹം മരിച്ചതെന്നും പ്രാദേശിക മാധ്യമങ്ങൾ. എന്നാൽ മരണകാരണം ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. സംഭവം അന്വേഷിച്ചുവരികയാണെന്നും വിവരങ്ങൾ ശേഖരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ചൈന വൈറസിനെ കുറിച്ചുള്ള വിവരങ്ങൾ മറച്ചുവച്ചുവെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞ ദിവസത്തെ ഇസ്രായേൽ സന്ദർശനത്തിനിടെ ആരോപിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ഇസ്രയേലിലെ ചൈനീസ് എംബസി മറുപടി നൽകിയിരുന്നു. രൂക്ഷമായ ഭാഷയിലായിരുന്നു എംബസിയുടെ പ്രതികരണം.
read also:കൊവിഡ് വാക്‌സിൻ വികസിപ്പിച്ചാലും ഇല്ലെങ്കിലും അമേരിക്കയിലെ നിയന്ത്രണങ്ങൾ നീക്കും: ട്രംപ്
ഭാര്യയും മകനുമുണ്ടെങ്കിലും ഡൂവിന് ഒപ്പം ടെൽ അവീവിലല്ല താമസിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ, നേരത്തെ ചൈനയുടെ ഉക്രൈനിലെ അംബാസിഡറായിരുന്നു ഡൂ വേയ്. ഫെബ്രുവരിയിലാണ് ഇസ്രായേൽ സ്ഥാനപതിയായി നിയമിതനായത്.
Story highlights-israel ,china ambassador du wei found dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here