Advertisement

വിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേക പരിഗണന; സ്വയംപ്രഭയുടെ കീഴിൽ 12 ചാനലുകൾ കൂടി

May 17, 2020
0 minutes Read

വിദ്യാഭ്യാസ മേഖലയിൽ സമൂലമായ വികസനത്തിന് പദ്ധതിയിട്ട് കേന്ദ്രസർക്കാർ. സ്വയംപ്രഭ വിദ്യാഭ്യാസ പദ്ധതിയുടെ കീഴിലുള്ള ചാനലുകളുടെ എണ്ണം വർധിപ്പിക്കുന്നതായി കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നിലവിൽ മൂന്ന് ചാനലുകളാണ് സ്വയംപ്രഭ പദ്ധതിയുടെ കീഴിലുള്ളത്. ഇത് പന്ത്രണ്ടായി ഉയർത്തുന്നതായി നിർമലാ സീതാരാമൻ പറഞ്ഞു. ഇതോടെ സ്വയംപ്രഭയുടെ കീഴിൽ പതിനഞ്ച് ചാനലുകൾ പ്രവർത്തിക്കും. ഗ്രാമങ്ങളിലുള്ള കുട്ടികൾക്കായിരിക്കും ഇതിന്റെ ഗുണഫലം ലഭിക്കുക.

ഇന്റർനെറ്റ് സൗകര്യമുള്ള കുട്ടികൾക്കായി സ്‌കൈപ് ഉപയോഗിച്ച് തത്സമയ പാഠ്യ പദ്ധതികളും കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നുണ്ട്. ഇതിനാടി ടാറ്റാ സ്‌കൈയും എയർടെല്ലുമായി കരാറിൽ ഏർപ്പെട്ടതായി കേന്ദ്രമന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top