അബുദാബി-കൊച്ചി വിമാനത്തില്‍ ഇന്നലെയെത്തിയത് 180 യാത്രക്കാര്‍

180 passengers boarded the Abu Dhabi-Kochi flight yesterday

ഇന്നലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ അബുദാബി-കൊച്ചി വിമാനത്തില്‍ മടങ്ങിയെത്തിയത് 180 പ്രവാസികള്‍. ഇതില്‍ 128 പേര്‍ പുരുഷന്‍മാരും 52 പേര്‍ സ്ത്രീകളുമാണ്. പത്ത് വയസില്‍ താഴെയുള്ള 10 കുട്ടികളും 18 മുതിര്‍ന്ന പൗരന്‍മാരും 17 ഗര്‍ഭിണികളും ഇതില്‍ ഉള്‍പ്പെടുന്നു.

ഇതില്‍ 114 പേരെ വിവിധ ജില്ലകളിലെ കൊവിഡ് കെയര്‍ സെന്ററുകളിലും 65 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. എറണാകുളം സ്വദേശിയായ ഒരാളെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ചികിത്സക്കായി അയച്ചു.

ജില്ല തിരിച്ചുള്ള കണക്ക്
ആലപ്പുഴ-17
എറണാകുളം-25
ഇടുക്കി – 9
കണ്ണൂര്‍ – 6
കാസര്‍ഗോഡ് – 3
കൊല്ലം- 6
കോട്ടയം – 20
കോഴിക്കോട്- 2
മലപ്പുറം – 21
പാലക്കാട് – 16
പത്തനംത്തിട്ട – 6
തിരുവനന്തപുരം – 4
തൃശൂര്‍ – 43

കൂടാതെ ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ട് പേരും യാത്രക്കാരിലുണ്ടായിരുന്നു. എറണാകുളം ജില്ലയില്‍ നിന്നുള്ള 25 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ 21 പേര്‍ പുരുഷന്‍മാരും നാല് പേര്‍ സ്ത്രീകളുമാണ്. പത്ത് വയസില്‍ താഴെയുള്ള ഒരു കുട്ടിയും ഒരു ഗര്‍ഭിണിയും നാല് മുതിര്‍ന്ന പൗരന്‍മാരും ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ 18 പേരെ വിവിധ കൊവിഡ് കെയര്‍ സെന്ററുകളിലും ആറ് പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

Story Highlights: 180 passengers boarded the Abu Dhabi-Kochi flight yesterday

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top