കാനഡയിൽ കൊവിഡിനെതിരായ പൊതുജനങ്ങളുടെ പോരാട്ടത്തിന് ആദരമർപ്പിക്കുന്നതിനിടെ വ്യോമസേനയുടെ വിമാനം തകർന്നു

plane crash

കാനഡയിൽ കൊവിഡിനെതിരായ പൊതുജനങ്ങളുടെ പോരാട്ടത്തിന് ആദരമർപ്പിക്കുന്നതിനിടെ വ്യോമസേനയുടെ വിമാനം തകർന്നുവീണു. സ്നോബേർഡ്‌സ് എയറോബാറ്റിക്‌സ് ടീമിന്റെ വിമാനമാണ് ഞായറാഴ്ച തകർന്നുവീണത്. വിമാനം ഇടിച്ചിറങ്ങും മുൻപ് പൈലറ്റിന് പുറത്തുകടക്കാൻ കഴിഞ്ഞതായി കണ്ടു നിന്നവർ പറയുന്നു.

read also:അബുദാബി-കൊച്ചി വിമാനത്തില്‍ ഇന്നലെയെത്തിയത് 180 യാത്രക്കാര്‍

കംപ്ലൂപ്സ് വിമാനത്താവളത്തിൽ നിന്ന് ഞായറാഴ്ച ടേക്ക് ഓഫ് ചെയ്ത റോയൽ കനേഡിയൻ എയർഫോഴ്സിന്റെ സ്നോബേർഡ്സ് വിമാനം കംലൂപ്സിന് സമീപം തകർന്നു വീണതായും ഉദ്യോഗസ്ഥരുടെ വിവരങ്ങൾ അറിയുന്നതിലും അവരെ പിന്തുണയ്ക്കുന്നതിലുമാണ് തങ്ങളുടെ ശ്രദ്ധയെന്നും റോയൽ കനേഡിയൻ വ്യോമസേന ട്വീറ്റ് ചെയ്തിരുന്നു.

Story highlights-Air Force plane crashed while paying homage to civilian fight against covid in Canada

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top