സർക്കാർ ജീവനക്കാർ ജോലിയിൽ തിരികെ പ്രവേശിക്കണം; ശനിയാഴ്ച അവധി

cm asks fifty percent employees to get back to work

സർക്കാർ ജീവനക്കാർ ജോലിയിൽ തിരികെ പ്രവേശിക്കാൻ നിർദേശം. സർക്കാർ ഓഫിസുകളിൽ എല്ലാ വിഭാഗത്തിലുംപെട്ട 50% ജീവനക്കാർ ഹാജരാകേണ്ടതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ബാക്കി 50% ജീവനക്കാർ വീടുകളിലിരുന്ന് ഔദ്യോഗിക കൃത്യങ്ങൾ നിർവഹിക്കണമെന്നും ആവശ്യമെങ്കിൽ മേലുദ്യോഗസ്ഥരുടെ നിർദേശാനുസരണം ഓഫിസുകളിൽ എത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുജനങ്ങൾക്കുള്ള സേവനം നൽകാൻ ആവശ്യമായ ജീവനക്കാരെ സർക്കാർ ഓഫീസുകളിൽ വിന്യസിക്കേണ്ടതാണ്.  ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ശനിയാഴ്ച ദിവസം സർക്കാർ ഓഫിസുകൾക്ക് അവധിദി വസമായിരിക്കും.

തൊട്ടടുത്തുള്ള ജില്ലകളിലേക്ക് ജീവനക്കാർക്ക് ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് യാത്ര ചെയ്യാം. മറ്റു ജില്ലകളിൽ നിന്നും സ്ഥിരമായി ഓഫിസിലേക്ക് യാത്ര ചെയ്യുന്നവരുണ്ടെങ്കിൽ മേലധികാരിയുടെ സാക്ഷ്യപത്രം കൈയ്യിൽ കരുതണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights- cm asks fifty percent employees to get back to work

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top