രാജ്യത്ത് കൊവിഡ് ബാധിതർ 96,000 കടന്നു; 24 മണിക്കൂറിനിടെ 5,000 ലേറെ പോസിറ്റീവ് കേസുകൾ
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 96,000 കടന്നു. 96,169 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 5,242 പോസിറ്റീവ് കേസുകളും 157 മരണവും റിപ്പോർട്ട് ചെയ്തു. 3,029 പേർക്ക് ഇതുവരെ ജീവൻ നഷ്ടമായി. 36,824 പേർ രോഗമുക്തി നേടുകയും ചെയ്തു.
മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 33,000 കടന്നു. ഇന്നലെ മാത്രം രണ്ടായിരത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ അധികവും മുംബൈയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഗുജറാത്തിലും തമിഴ്‌നാട്ടിലും കൊവിഡ് ബാധിതരുടെ എണ്ണം 11,000 കടന്നു. ഗുജറാത്തിൽ 11,379 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അഹമ്മദാബാദിലാണ് രോഗവ്യാപനം രൂക്ഷമായിരിക്കുന്നത്.
തമിഴ്‌നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം 11,224 ആയി. 24 മണിക്കൂറിനിടെ 639 പോസിറ്റീവ് കേസുകളും നാല് മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 480 കൊവിഡ് കേസുകളും ചെന്നൈയിലാണ്.
read also: കൊവിഡിൽ സ്വതന്ത്ര അന്വേഷണം വേണം; ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ ഇന്ത്യ ഉൾപ്പെടെ 62 രാജ്യങ്ങൾ
ഡൽഹിയിൽ 422 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് കേസുകൾ 9,755 ആയി. 148 പേർ മരിച്ചു. രാജസ്ഥാനിൽ 242 പുതിയ കേസുകളും അഞ്ച് മരണവും റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് കേസുകൾ 5,202ഉം മരണം 131ഉം ആയി.
story highlights- coronavirus, india, maharashtra, gujarat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here