എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ചത് ഗർഭിണിക്ക്

Increase number of covid tests in the country

എറണാകുളം ജില്ലയിൽ ഒരു കൊവിഡ് പോസിറ്റിവ് കേസ് കൂടി സ്ഥിരീകരിച്ചു. മെയ് 16ന് കൊച്ചിയിലെത്തിയ ദുബായ് – കൊച്ചി (ഐഎക്‌സ് 434) വിമാനത്തിലുണ്ടായിരുന്ന 29 വയസുള്ള എറണാകുളം സ്വദേശിനിയാണ് ഇന്ന് പോസിറ്റീവ് ആയത്. ഗർഭിണിയായ ഇവർ നിലവിൽ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

ഇന്ന് 257 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 7 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 4427 ആയി. ഇതിൽ 55 പേർ ഹൈ റിസ്‌ക് വിഭാഗത്തിലും 4372 പേർ ലോ റിസ്‌ക് വിഭാഗത്തിലുമാണ്.

Read Also: ഗ്വാളിയോറിൽ തീപിടിത്തം; ഏഴ് പേർ മരിച്ചു

ജില്ലയിൽ നിന്ന് 48 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 80 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ ഒരെണ്ണം പോസിറ്റീവും ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 59 ഫലങ്ങൾ കൂടി ലഭിക്കുവാനുണ്ട്.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവാങ്കുളം, അരക്കുന്നം. ഏരൂർ, ചോറ്റാനിക്കര, പൂത്തോട്ട, ഉദയംപേരൂർ എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാരുൾപ്പെടെയുള്ള ജീവനക്കാർക്ക് വ്യക്തിഗത സുരക്ഷാ ഉപാധികൾ, നിരീക്ഷണ കാലാവധിയും മാനദണ്ഡങ്ങൾ, സാമ്പിൾ ശേഖരിക്കുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നടത്തി. കൂടാതെ നവഭാരത് റൂറൽ ഹെൽത്ത് ട്രെയിനിംഗ് സെന്റർ , ചൈതന്യ അർബൻ ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലെ ഡോക്ടർമാരുൾപ്പെടെയുള്ള ജീവനക്കാർക്ക് വ്യക്തിഗത സുരക്ഷാ ഉപാധികൾ ഉപയോഗിക്കേണ്ട രീതിയെക്കുറിച്ച് പരിശീലനം നൽകി. പിറവം മുനിസിപ്പാലിറ്റിയുടെ കീഴിൽ പ്രദേശങ്ങളിൽ അതിഥി തൊഴിലാളികൾക്കും ബോധവത്ക്കരണം നൽകി.

 

ernakulam, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top