Advertisement

രണ്ടാം പാദത്തിൽ ഇന്ത്യയുടെ ജിഡിപിയിൽ 45 ശതമാനം കുറവ് പ്രവചിച്ച് ഗോൾഡ്മാൻ സാക്‌സ്

May 18, 2020
Google News 1 minute Read

സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ രാജ്യത്തിന്റെ ജിഡിപിയിൽ 45 ശതമാനം കുറവ് ഉണ്ടാകുമെന്ന് രാജ്യാന്തര നിക്ഷേപക ബാങ്കിംഗ് സ്ഥാപനം ഗോൾഡ്മാൻ സാക്‌സ്. കടുത്ത മാന്ദ്യത്തിലേക്കാണ് ഇന്ത്യയുടെ പോക്കെന്നും ഏജൻസി പറയുന്നു. കൊറോണ വൈറസും ലോക്ക് ഡൈണും ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്രം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതിന് ശേഷമാണ് ഏജൻസി പ്രവചനം നടത്തിയിരിക്കുന്നത്. ജൂൺ മുതലാണ് രണ്ടാം പാദം തുടങ്ങുക.

എന്നാൽ വർഷത്തിന്റെ മൂന്നാം പാദത്തിൽ ജിഡിപിയിൽ 20% കുതിപ്പുണ്ടാകുമെന്നും ഇവർ പറയുന്നു. പക്ഷേ 2020-21ലെ സാമ്പത്തിക വർഷം മൊത്തത്തിലെ ജിഡിപി അഞ്ച് ശതമാനം കുറയുമെന്നും കമ്പനിയിലെ സാമ്പത്തിക ശാസ്ത്രജ്ഞർ. പ്രാചി മിശ്ര, ആൻഡ്രൂ ടിൽട്ടൺ എന്നിവരാണ് ഈ കണ്ടെത്തലുകൾക്ക് പിന്നിലുള്ളത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയാണ് വരാൻ പോകുന്നതെന്നും രാജ്യം മുൻപ് കണ്ടതിനേക്കാൾ വലിയ സാമ്പത്തികമാന്ദ്യമായിരിക്കും ഇതെന്നും ഗവേഷകർ. ഇവർ മുൻപ് പ്രവചിച്ചതിനേക്കാൾ ഇരട്ടി ഇടിവാണ് ഇന്ത്യയുടെ ജിഡിപിയിൽ ഉണ്ടായിരിക്കുന്നത്. ഇവർ നേരത്തെ 20 ശതമാനം ഇടിവാണ് പ്രഖ്യാപിച്ചിരുന്നത്.

നിരവധി മേഖലകളിൽ ഘടനാപരമായ പരിഷ്‌കരണ പ്രഖ്യാപനങ്ങൾ കഴിഞ്ഞ ദിവസങ്ങളായി വരുന്നുണ്ട്. കൂടുതലും ഇടത്തര സ്വഭാവമുള്ള ഈ പരിഷ്‌കാരങ്ങൾ വളർച്ചയെ പുനരുജ്ജീവിപ്പിക്കുന്നതിന് പെട്ടെന്ന് മാറ്റം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് സാമ്പത്തിക ശാസ്ത്രജ്ഞർ. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പാക്കേജ് അടിയന്തര പിന്തുണയേക്കാൾ ചെറിയ കാലത്തേക്ക് ശ്രദ്ധ ചെലുത്തുന്നതാണെന്നും ഗോൾഡ്മാൻ സാക്സ്.

 

goldman sachs, predicts gdp growth, india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here