ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹത്തിന് അനുമതി നൽകിയ നടപടി പിൻവലിച്ചു

ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹത്തിന് അനുമതി നൽകിയ നടപടി പിൻവലിച്ചതായി ദേവസ്വം ചെയർമാൻ. സാമൂഹിക അകലം പാലിച്ചുകൊണ്ട് വിവാഹം നടത്താൻ സാധിക്കുമോ എന്ന കാര്യത്തിൽ തർക്കം ഉയർന്ന സാഹചര്യത്തിലാണ് നടപടി. സർക്കാരിന്റെ തീരുമാനം കൂടി വന്ന ശേഷം നിലപാട് അറിയിക്കുമെന്നും ദേവസ്വം ചെയർമാൻ അറിയിച്ചു.

read also: തിരുവനന്തപുരത്ത് മെഡിക്കൽ സ്റ്റോറിൽ കയറി എസ്‌ഐയുടെ അതിക്രമം; വീഡിയോ

ലോക്ക് ഡൗൺ ഇളവുകൾ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ വിശദീകരണം ഉണ്ടാകും. ഇതിന് ശേഷം നിലപാട് അറിയിക്കുമെന്നാണ് ദേവസ്വം ചെയർമാൻ വ്യക്തമാക്കിയത്. ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹ ചടങ്ങുകൾക്ക് ദേവസ്വം അനുമതി നൽകിയെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ചെയർമാൻ വിശദീകരണവുമായി രംഗത്തെത്തിയത്. കൊവിഡ് മുൻകരുതലിന്റെ ഭാഗമായി ഭക്തർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

story highlights- coronavirus, guruvayoor temple, lock down

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top