തിരുവനന്തപുരത്ത് മെഡിക്കൽ സ്റ്റോറിൽ കയറി എസ്‌ഐയുടെ അതിക്രമം; വീഡിയോ

തിരുവനന്തപുരം മേനംകുളത്ത് മെഡിക്കൽ സ്റ്റോറിൽ കയറി എസ്‌ഐയുടെ അതിക്രമം. മരുന്ന് എടുത്ത് കൊടുത്തുകൊണ്ടിരുന്ന കടയുടമയെ ദേഹത്ത് പിടിച്ച് വലിക്കുകയും ബലമായി കടയ്ക്ക് പുറത്തിറക്കാൻ ശ്രമിക്കുകയും ചെയ്തു. കഴക്കൂട്ടം എസ്‌ഐ സന്തോഷ് കുമാറിനെതിരെയാണ് പരാതി.

മറ്റുള്ളവർ നോക്കി നിൽക്കെ അസഭ്യം പറഞ്ഞതായും കടയുടമ ശ്രീലാൽ പരാതിപ്പെട്ടു. കടയടയ്ക്കാൻ ആവശ്യപ്പെട്ടായിരുന്നു അതിക്രമമെന്നും പരാതിയിൽ പറയുന്നു. മാസ്‌ക് ധരിക്കാത്തതിന് താക്കീത് ചെയ്തതാണെന്നാണ് എസ്‌ഐയുടെ വിശദീകരണം. എന്നാൽ കൃത്യമായല്ലെങ്കിലും കടയുടമ മാസ്‌ക് ധരിച്ചിരുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്.

story highlights- kazhakoottam SI, medical shop owner, trivandrum

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top