കൊവിഡിൽ സ്വതന്ത്ര അന്വേഷണം വേണം; ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ ഇന്ത്യ ഉൾപ്പെടെ 62 രാജ്യങ്ങൾ

കൊവിഡുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് ഇന്ത്യ ഉൾപ്പെടെ 62 രാജ്യങ്ങൾ. ലോകാരോഗ്യ അസംബ്ലിക്ക് മുന്നോടിയായി തയ്യാറാക്കിയ കരട് പ്രമേയത്തിലാണ് ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്.
കൊറോണ വൈറസ് പ്രതിസന്ധിയെക്കുറിച്ച് നിഷ്പക്ഷവും സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം വേണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെടുന്നു. കൊറോണയുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയുടെ നടപടികളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും അന്വേഷണം വേണമെന്ന ആവശ്യവും പ്രമേയത്തിൽ ഉണ്ട്. ഓസ്‌ട്രേലിയയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചു. പ്രമേയത്തിൽ കൊവിഡ് ആദ്യം പൊട്ടിപുറപ്പെട്ടെന്ന് കരുതുന്ന ചൈനയെക്കുറിച്ചു വുഹാനെക്കുറിച്ചോ പരാമർശമില്ല.
read also: ദുബായിൽ നിന്ന് കണ്ണൂരിലെത്തിയ രണ്ട് പേർക്ക് കൊവിഡ് ലക്ഷണം
കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് ഓസ്‌ട്രേലിയ കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു.
story highlights- coronavirus, WHO
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here