മസ്‌കറ്റിൽ നിന്നെത്തിയ രണ്ട് യാത്രക്കാർക്ക് കൊവിഡ് ലക്ഷണം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

corona

മസ്‌കറ്റിൽ നിന്ന് തിരുവനന്തപുരത്തെത്തിയ വിമാനത്തിലെ രണ്ട് യാത്രക്കാരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം, കൊല്ലം സ്വദേശികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

read also: രാജ്യത്ത് കൊവിഡ് ബാധിതർ 96,000 കടന്നു; 24 മണിക്കൂറിനിടെ 5,000 ലേറെ പോസിറ്റീവ് കേസുകൾ

183 യാത്രക്കാരുമായി ഇന്നലെ വൈകുന്നേരമാണ് കുവൈറ്റിൽ നിന്നുള്ള കത 554 നമ്പർ വിമാനം തിരുവനന്തപുരത്ത് എത്തിയത്. മുഴുവൻ യാത്രക്കാരെയും വിമാനത്താവളത്തിലെ പരിശോധനയ്ക്ക് വിധേയരാക്കി. 84 പേരെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.22 ഗർഭിണികൾ, 27 കുട്ടികൾ, മുതിർന്നവർ ഉൾപ്പെടെ 97 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. നാല് പേർ തിരുവനന്തപുരത്ത് പെയ്ഡ് ക്വാറന്റീനിലുണ്ട്.തിരുവനന്തപുരം ജില്ലയിൽ നിന്ന്34 പേർ, കൊല്ലം 48, പത്തനംതിട്ട 36 എന്നിങ്ങനെ എട്ട് ജില്ലകളിലുള്ളവരും തമിഴ്‌നാട്, കർണാടക സ്വദേശികളും വിമാനത്തിലുണ്ടായിരുന്നു.

story highlights- coronavirus, trivandrum, corona symptom

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top