Advertisement

സംസ്ഥാനത്തേക്ക് കര, വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ ഇതുവരെ എത്തിയത് 74426 പേര്‍

May 19, 2020
1 minute Read
flight

സംസ്ഥാനത്തേക്ക് കര, വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ കൊവിഡ് പാസുമായി ഇതുവരെ എത്തിയത് 74426 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരില്‍ 44712 പേര്‍ റെഡ്‌സോണ്‍ ജില്ലകളില്‍ നിന്നാണ്. റോഡ് വഴി എത്തിയത് 63239 പേരാണ്. വിമാനം വഴി വന്നവരില്‍ 53 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധയുണ്ടായത്. കപ്പലില്‍ എത്തിയ ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. റോഡുവഴി വന്നവരില്‍ 46 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ഇതുവരെ 26 വിമാനങ്ങളും മൂന്നു കപ്പലുകളിലുമായാണ് ഇന്നലെ വരെ ആളുകള്‍ എത്തിയത്. ഇവരില്‍ 3305 പേരെ സര്‍ക്കാര്‍ വക ക്വാറന്റീന്‍ സംവിധാനത്തിലേക്ക് അയച്ചു. ഹോം ഐസൊലേഷനിലേക്ക് 2749 പേരെയും ആശുപത്രികളിലേക്ക് 123 പേരെയും മാറ്റി. ഇത്തരത്തില്‍ തുടര്‍ച്ചയായി ആളുകള്‍ എത്തുമ്പോള്‍ സ്വാഭാവികമായും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തീവ്രതയും വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇത് വിശദമായി പറയുന്നത് ധാരണാപിശകുകൊണ്ട് ഒരാളിലും അലംഭാവം ഉണ്ടാകരുത് എന്നുള്ളതുകൊണ്ടാണ്. നമ്മുടെ നാട്ടില്‍ എല്ലാവര്‍ക്കും സുരക്ഷ ഉണ്ടാകണം. അതിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ചിലര്‍ വളച്ചൊടിക്കുന്നത് കണ്ടു. അതില്‍ സഹതാപം മാത്രമേയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ കൂടുതല്‍ വിവരങ്ങള്‍

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇതുവരെ സാമൂഹവ്യാപനമില്ല; ഇനി ഭയക്കേണ്ടത് സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ: മുഖ്യമന്ത്രി

സംസ്ഥാനത്ത് നിലവിലുള്ളത് 33 ഹോട്ട്‌സ്‌പോട്ടുകള്‍

Story Highlights: 74426 people arrived kerala 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top