ടി.എന്‍ പ്രതാപനും അനില്‍ അക്കരയ്ക്കും കൊവിഡ് നെഗറ്റീവ്

ടി.എന്‍ പ്രതാപന്‍ എം.പിയുടേയും അനില്‍ അക്കര എം.എല്‍.എയുടേയും കൊവിഡ് ഫലങ്ങള്‍ നെഗറ്റീവ്. പരിശോധനാഫലം ഇരുവരേയും ആരോഗ്യ വകുപ്പ് അറിയിച്ചു. വാളയാര്‍ സമരത്തില്‍ പങ്കെടുത്തതിന് പിന്നാലെ ഇരുവരും ഓഫീസിൽ ക്വാറന്റീനിലാണ്.
മന്ത്രി എ സി മൊയ്തീന് ക്വാറന്റീൻ വേണ്ടെന്ന മെഡിക്കൽ ബോർഡ് തീരുമാനത്തിൽ പ്രതിഷേധിച്ച് ടി എൻ പ്രതാപനും അനിൽ അക്കരയും നിരാഹാര സമരം നടത്തുന്നതിനിടെയാണ് പരിശോധന ഫലം പുറത്ത് വരുന്നത്. ടി എൻ പ്രതാപൻ തളിക്കുളത്തെ വീട്ടിലും അനിൽ അക്കര വടക്കാഞ്ചേരിയിലെ ഓഫീസിലുമാണ് ഉപവാസം നടത്തുന്നത്. രാവിലെ 10ന് തുടങ്ങിയ സമരം നാളെ രാവിലെ പത്തിന് അവസാനിക്കും.
അതിനിടെ രമ്യ ഹരിദാസ് എംപിയുടേയും കെ ബാബു എംഎൽഎയുടേയും കൊവിഡ് പരിശോധനാ ഫലവും പുറത്തുവന്നു. ഇരുവരുടേയും പരിശോധനാ ഫലം നെഗറ്റീവാണ്. നിലവിൽ ഇരുവരും ക്വാറന്റീനിലാണ്.
read also:രമ്യ ഹരിദാസ് എംപി, കെ ബാബു എംഎൽഎ എന്നിവരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്
കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശി ഉണ്ടായിരുന്ന സമയത്ത് വാളയാറിൽ എത്തിയ മൂന്ന് എംപിമാരും രണ്ട് എംഎൽഎമാരും വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിരുന്നു. ടിഎൻ പ്രതാപൻ, വികെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ് എന്നീ മൂന്ന് എംപിമാർക്കും ഷാഫി പറമ്പിൽ, അനിൽ അക്കര എന്നീ രണ്ട് എംഎൽഎമാർക്കുമായിരുന്നു നിർദേശം.
story highlights- corona virus, covid test negative, anil akkare mla, t n prathapan mp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here