രമ്യ ഹരിദാസ് എംപി, കെ ബാബു എംഎൽഎ എന്നിവരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

രമ്യ ഹരിദാസ് എംപി, കെ ബാബു എംഎൽഎ എന്നിവർക്ക് കൊവിഡ് ഇല്ലെന്ന് പരിശോധനാ ഫലം. ഇവരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. ഇരുവരും ക്വാറന്റീനിലാണ്.

കൊവിഡ് 19 സ്ഥിരീകരിച്ച മലപ്പുറം സ്വദേശി ഉണ്ടായിരുന്ന സമയത്ത് വാളയാറിൽ എത്തിയ മൂന്ന് എംപിമാരും രണ്ട് എംഎൽഎമാരും വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിരുന്നു. ടിഎൻ പ്രതാപൻ, വികെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ് എന്നീ മൂന്ന് എംപിമാരോടും ഷാഫി പറമ്പിൽ, അനിൽ അക്കര എന്നീ രണ്ട് എംഎൽഎമാരോടുമാണ് നിർദേശം.

read also:മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 55 പൊലീസുകാർക്ക്

ഈ സമയത്ത് അവിടെ ഉണ്ടായിരുന്ന മാധ്യമ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, പൊലീസ് എന്നിവരും 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയണമെന്ന് നിർദേശിച്ചിരുന്നു.

Story Highlights- remya haridas k babu covid result negativeനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More