മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 55 പൊലീസുകാർക്ക്

55 policemen confirmed corona within 24 hours maharashtra

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 55 പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1328 ഉദ്യോഗസ്ഥർക്ക് കൊവിഡ് ബാധിച്ചതായി മഹാരാഷ്ട്ര പൊലീസ് അറിയിച്ചു. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന 33.5 ശതമാനം കേസുകളും മഹാരാഷ്ട്രയിൽ നിന്നാണ്.

മഹാരാഷ്ട്രയിൽ കൊറോണ പോസിറ്റീവ് കേസുകൾ 35,000 കടന്നു. ഇതിൽ 20,000 ൽ അധികം കേസുകളും മുംബൈയിൽ നിന്നാണ്. പൂനെ, താനെ, നവി മുംബൈ, ഔറംഗാബാദ് എന്നിവിടങ്ങളിൽ നിന്നാണ് ണറ്റ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുകയാണെങ്കിലും ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ഒരുങ്ങുകയാണ് സർക്കാർ. സംസ്ഥാനത്തെ ഗ്രീൻ സോണുകളിൽ ഇളവ് വരുത്താനാണ് നീക്കം. 50,000 ൽ അധികം വ്യാവസായിക സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുവാദം നൽകി കഴിഞ്ഞു.

Story Highlights- 55 policemen confirmed corona within 24 hours maharashtraനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More