ആരും ഇപ്പോള്‍ ഉള്ളിടത്ത് അനന്തമായി കുടുങ്ങില്ല; നാട്ടില്‍ എത്താനുള്ള സൗകര്യം ക്രമാനുഗതമായി ഒരുങ്ങുന്നുണ്ട്: മുഖ്യമന്ത്രി

സംസ്ഥാനത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നവരില്‍ ആരും ഇപ്പോള്‍ ഉള്ളിടത്ത് അനന്തമായി കുടുങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടില്‍ എത്താനുള്ള സൗകര്യം ക്രമാനുഗതമായി ഒരുങ്ങുന്നുണ്ട്. നാട്ടിലേക്ക് വരാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ ആദ്യം എത്തേണ്ട ആളുകളെ കൃത്യമായി വേര്‍തിരിച്ചിട്ടുണ്ട്. ഗര്‍ഭിണികള്‍, രോഗബാധിതര്‍, കുട്ടികള്‍ ഇങ്ങനെയുള്ളവരെയാണ് ആദ്യം എത്തിക്കുന്നത്. അതിന് അനുസരിച്ചാണ് സര്‍ക്കാരുകള്‍ ക്രമീകരണം ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ അത്ര അത്യാവശ്യമല്ലാത്ത പലരും ഈ സംവിധാനത്തിന്റെ പ്രയോജനം പറ്റുകയാണ്. അതിന്റെ ഭാഗമായി മുന്‍ഗണന ലഭിക്കേണ്ടവര്‍ കുടുങ്ങിപോകുന്നു. ഈ അവസ്ഥ ഒഴിവാക്കണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
ഔദ്യോഗിക സംവിധാനങ്ങളുമായി എല്ലാവരും സഹകരിക്കണം. ആരും ഇപ്പോള്‍ ഉള്ളിടത്തുതന്നെ അനന്തമായി കുടുങ്ങില്ല. അവര്‍ക്ക് നാട്ടിലേക്ക് എത്താനുള്ള സൗകര്യങ്ങള്‍ ക്രമാനുഗതമായി ഒരുങ്ങുന്നുണ്ട്. പ്രയാസങ്ങള്‍ ഉണ്ടാകാം. എന്നാല്‍ അനാവശ്യമായ തിക്കും തിരക്കും അപകടം ക്ഷണിച്ചുവരുത്തും. വിദേശങ്ങളില്‍ നിന്ന് ഉള്‍പ്പെടെ സംസ്ഥാനത്ത് ഇക്കാലയളവില്‍ എത്തുന്ന എല്ലാവരുടെയും വിവരങ്ങള്‍ ആരോഗ്യ തദ്ദേശ വകുപ്പുകളും പൊലീസും സൂക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ കൂടുതല്‍ വിവരങ്ങള്‍
സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്തേക്ക് കര, വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ ഇതുവരെ എത്തിയത് 74426 പേര്‍
സംസ്ഥാനത്ത് ഇതുവരെ സാമൂഹവ്യാപനമില്ല; ഇനി ഭയക്കേണ്ടത് സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ: മുഖ്യമന്ത്രി
സംസ്ഥാനത്ത് നിലവിലുള്ളത് 33 ഹോട്ട്‌സ്‌പോട്ടുകള്‍
Story Highlights: Cm Pinarayi Vijayan, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here