കൊല്ലത്ത് എടിഎം കുത്തിത്തുറന്ന് കവർച്ചാശ്രമം

sbi atm

കൊല്ലത്ത് എടിഎം കുത്തിത്തുറന്ന് കവർച്ചാശ്രമം. കാരംകോട് ഗുരുമന്ദിരത്തിന് സമീപമുള്ള എസ്ബിഐയുടെ എടിഎം കുത്തിത്തുറന്നാണ് പണം കവരാൻ ശ്രമിച്ചത്. എടിഎം മെഷീന്റെ പാസ്‌വേഡ്‌ ലോക്ക് നശിപ്പിച്ചു.

read also:കൊവിഡ് മറച്ചുവച്ച് യാത്ര ചെയ്തെന്ന ആരോപണം; ‌അബുദാബിയിൽ നിന്ന് കൊല്ലത്തെത്തിയവരുടെ സാമ്പിളുകൾ വീണ്ടും പരിശോധിക്കും

ഞായറാഴ്ച രാത്രിയാണ് സംഭവമെന്നാണ് സൂചന. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ എടിഎമ്മിൽ പണം നിറയ്ക്കാനായി എത്തിയപ്പോഴാണ് കവര്‍ച്ചശ്രമം കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച എ.ടി.എമ്മിന്റെ ക്യാമറ കറുത്ത പെയിന്റ് അടിച്ച് ആരോ മറച്ചിരുന്നു. ഇതേ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ ചാത്തന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കവർച്ചാശ്രമം നടന്നത്.

Story highlights-SBI ATM, kollam, robbery

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top