Advertisement

കൊവിഡ് മറച്ചുവച്ച് യാത്ര ചെയ്തെന്ന ആരോപണം; ‌അബുദാബിയിൽ നിന്ന് കൊല്ലത്തെത്തിയവരുടെ സാമ്പിളുകൾ വീണ്ടും പരിശോധിക്കും

May 19, 2020
Google News 1 minute Read

വിദേശത്തുനിന്ന് കൊല്ലത്തെത്തിയവരുടെ സാമ്പിളുകൾ വീണ്ടും പരിശോധിക്കാൻ നിർദേശം. കഴിഞ്ഞ ശനിയാഴ്ച അബുദാബിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിവരുടെ സ്രവമാണ് പരിശോധനയ്ക്കായി ശേഖരിക്കുക. കൊവിഡ് മറച്ചുവച്ച് മൂന്നുപേർ അബുദാബിയിൽ നിന്ന് എത്തിയ വിമാനത്തിൽ യാത്ര ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

മെയ് 16 ന് അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ IX 538 ആം നമ്പർ വിമാനത്തിലെ യാത്രക്കാരെയാണ് വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുന്നത്. കൊല്ലം ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച മൂന്നുപേർ രോഗവിവരം മറച്ചുവച്ച് ഈ വിമാനത്തിൽ യാത്ര ചെയ്തിരുന്നു. ഇതോടെയാണ് വിമാനത്തിലെ യാത്രക്കാരെ പരിശോധനയ്ക്കു വിധേയമാക്കാനുള്ള തീരുമാനത്തിലെത്തിയത്. കൊല്ലം ജില്ലക്കാരായ 45 പേരുടെ സ്രവം പരിശോധനക്ക് എടുക്കാനാണ് ജില്ലാ ഭരണകൂടത്തിൻ്റെ നിർദേശം. ഇതിൽ ഗർഭിണികളും ഉൾപ്പെടുന്നു. അബുദാബിയിൽ നിന്ന രോഗം സ്ഥിരീകരിച്ചിട്ടും വിവരം മറച്ചുവച്ച് യാത്ര ചെയ്ത മൂന്നു പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവർ ഇപ്പോൾ പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

read also: കണ്ണൂരിൽ ആരോഗ്യ പ്രവർത്തകയ്ക്കും കൊവിഡ്

അതേസമയം, കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച കല്ലുവാതുക്കൽ സ്വദേശിയായ ആരോഗ്യ പ്രവർത്തകയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട നിരവധിപേരുടെ ഫലം ഇന്ന് പുറത്തുവരും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here