ബിബിസിയിൽ കേരളത്തിന്റെ കൊവിഡ് പ്രതിരോധം; കെ കെ ശൈലജ ലൈവിൽ; വിഡിയോ കാണാം

കൊവിഡ് പ്രതിരോധത്തിന്റെ കേരളാ മോഡലുമായി ബിബിസി തത്സമയത്തിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജ. ലോകോത്തര മാധ്യമമായ ബിബിസിയിൽ കൊറോണ വൈറസിനെ ചെറുത്ത് തോൽപിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് ആരോഗ്യ മന്ത്രി വിശദീകരിച്ചു. ബിബിസിയിലെ അവതാരികയും ആരോഗ്യ മന്ത്രിയും നടത്തുന്ന സംഭാഷണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Read Also: കൊവിഡ് പ്രതിരോധത്തിന്റെ കേരളാ മോഡല്‍ ; അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി കേരളം

മന്ത്രി അവതാരികയുടെ ചോദ്യങ്ങൾക്ക് വ്യക്തമായും കൃത്യമായുമുള്ള മറുപടിയാണ് നൽകിയത്. പ്രവാസികൾ, ഇതരസംസ്ഥാന തൊഴിലാളികൾ എന്നിവരുടെ മടങ്ങിവരവിനെക്കുറിച്ചും ചോദ്യം ഉയർന്നു. ആർദ്രം പദ്ധതി, സംസ്ഥാനത്തെ പ്രഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ച് എല്ലാം ചോദ്യങ്ങളിൽ അവതാരിക ഉൾപ്പെടുത്തി. നേരത്തെത്തന്നെ വിവിധ രാജ്യന്തര മാധ്യമങ്ങളിൽ കേരളാ മോഡൽ വാഴ്ത്തപ്പെട്ടതാണ്. വിഡിയോ കാണാം,

 

bbc, kerala, k k shailaja

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top