അമ്പരപ്പിക്കുന്ന ഗോൾ കീപ്പിംഗ് സ്കില്ലുമായി ഒരു പൂച്ച; വീഡിയോ

മാസങ്ങളുടെ ഇടവേളക്ക് ശേഷം ഫുട്ബോൾ തിരികെ എത്തിയത് കഴിഞ്ഞ ദിവസമാണ്. അക്കാലമത്രയും സമൂഹമാധ്യമങ്ങളിലൂടെയാണ് താരങ്ങളും ആരാധകരും സമയം ചെലവഴിച്ചിരുന്നത്. ഫുട്ബോൾ തിരികെ എത്തിയെങ്കിലും അത്തരത്തിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അമ്പരപ്പിക്കുന്ന ഗോൾ കീപ്പിംഗ് സ്കിൽ പ്രകടനം കാഴ്ച വെക്കുന്ന ഒരു പൂച്ചയാണ് ട്വിറ്ററിൽ തരംഗമായി മാറുന്നത്.
ലോകോത്തര ഗോൾ കീപ്പർമാരോട് കിടപിടിക്കും വിധത്തിലാണ് പൂച്ചയുടെ സേവുകൾ. 50 സെക്കൻഡുകൾ മാത്രമുള്ള വീഡിയോയിൽ ഒരു ചെറിയ ഗോൾ പോസ്റ്റും അരികിലായി അലസ പദചലനങ്ങളോടെ നടക്കുന്ന പൂച്ചയെയും കാണാം. എന്നാൽ, പോസ്റ്റിലേക്ക് ഒരാൾ ഗോളടിക്കുമ്പോൾ പൂച്ച ഒരു ഗംഭീര ഗോൾ കീപ്പറായി മാറുകയാണ്. ഫുട്ബോൾ പന്തിനു പകരം ഒരു ചെറിയ പ്ലാസ്റ്റിക് പന്താണ് ഉപയോഗിച്ചിരിക്കുന്നത്. പല ആംഗിളുകളിൽ, ബോട്ടം കോർണറിലേക്കും ടോപ്പ് കോർണറിലേക്കുമൊക്കെ ഇയാൾ പന്ത് പായിക്കുന്നുണ്ട്. എന്നാൽ ഒരെണ്ണം പോലും പോസ്റ്റിനുള്ളിൽ കയറുന്നില്ല. പലപ്പോഴും പൂച്ച ഗോൾ പോസ്റ്റിൽ നിൽക്കുന്നത് പോലുമില്ല. അലസമായി മാറി നിന്ന് ഗോൾ പോസ്റ്റിലേക്ക് ഡൈവ് ചെയ്താണ് പൂച്ചയുടെ സേവുകൾ. വീഡിയോ ട്വിറ്ററിൽ വൈറലാവുകയാണ്.
Knew naming him Meownuel Neuer was a mistake pic.twitter.com/w3MrwH5Opn
— Chris Dixon (@chrismd10) May 18, 2020
Read Also: ക്രിക്കറ്റ് തിരികെ എത്തുന്നു; ഓസ്ട്രേലിയയിൽ ജൂൺ 6 മുതൽ ക്ലബ് ക്രിക്കറ്റ് ആരംഭിക്കും
മാസങ്ങൾ നീണ്ട ഇടവേളക്ക് ശേഷം ബുണ്ടസ് ലിഗയിലൂടെയാണ് ഫുട്ബോൾ തിരികെ എത്തിയത്. ജർമ്മൻ ലീഗായ ബുണ്ടസ് ലിഗയിലെ ഒന്ന്, രണ്ട് ഡിവിഷൻ മത്സരങ്ങളാണ് കഴിഞ്ഞ ദിവസം പുനരാരംഭിച്ചത്. 6 മത്സരങ്ങളാണ് ആദ്യ ദിനം നടന്നത്. കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങൾക്ക് മറ്റു ചില ചില പ്രത്യേകതകൾ കൂടി ഉണ്ടായിരുന്നു. ഗോൾ നേടിയതിനു ശേഷമുള്ള ആഹ്ലാദത്തിൽ കളിക്കാർ സാമൂഹിക അകലം പാലിച്ചതാണ് ഏറെ ശ്രദ്ധേയം. ഇതോടൊപ്പം സാധാരണയിലും നീളമുള്ള സബ്സ്റ്റിറ്റ്യൂട്ട് ബെഞ്ചും കൗതുകക്കാഴ്ചയായി. മത്സരത്തിനു ശേഷമുള്ള ഹസ്തദാനവും താരങ്ങൾ ഒഴിവാക്കി.
Story Highlights: cat goal keeping skills video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here