Advertisement

ആലപ്പുഴ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 4 ആയി

May 19, 2020
Google News 1 minute Read
corona

ആലപ്പുഴ സ്വദേശികളായ രണ്ടുപേർ കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4 ആയി. ദമാമിൽ നിന്നും എത്തിയ 4 വയസുകാരനും കുവൈറ്റിൽ നിന്നും എത്തിയ ഗർഭിണിക്കുമാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവർ നിലവിൽ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കുട്ടിയെ വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി.

മെയ് 13ന് ദമാമിൽ നിന്ന് കൊച്ചിയിലെത്തിയ ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ സ്വദേശിയായ നാലുവയസുള്ള കുട്ടിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കുട്ടിയുടെ അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കേരളത്തിലെത്തിയതു മുതൽ ഹോം ക്വാറന്റീനിലായിരുന്ന കുട്ടിയെ മെഡിക്കൽ കോളജിലേക്ക് മാറ്റി. രണ്ടാമത്തെയാൾ കുവൈറ്റ്- കോഴിക്കോട് ഫ്‌ളൈറ്റിൽ 13 ന് കേരളത്തിൽ എത്തിയ ഗർഭിണിയായ അമ്പലപ്പുഴ സ്വദേശിനിയാണ്. ഇവർ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയതുകൊണ്ട് തന്നെ മഞ്ചേരി മെഡിക്കൽ കോളജിലാണ് ഇവരെ പ്രവേശിപ്പിച്ചത്.

കൊവിഡ് പോസിറ്റീവ് ആയതിനാൽ അവിടെ തന്നെ ചികിത്സ തുടരും. നിലവിൽ ജില്ലയിൽ നാലുപേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 2815 നിരീക്ഷണത്തിൽ ഉണ്ട്. പ്രവാസികൾ കൂടുതൽ എത്തുന്ന സഹചര്യത്തിൽ 20000 കൊവിഡ് ബെഡുകൾ സജ്ജീകരിക്കാനാണ് ജില്ല ഭരണകൂടത്തിന്റെ തീരുമാനം. അതേസമയം, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ അലംഭാവം കാണിച്ചാൽ ശ്കതമായ നടപടി സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി ജി. സുധാകരൻ വ്യക്തമാക്കി.

Story highlight: Covid cases in Alappuzha district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here