Advertisement

ലോകത്തിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പിൽ കൊവിഡ് സ്ഛിരീകരിച്ചു

May 19, 2020
Google News 2 minutes Read
refugee camp

ലോകത്തിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പിൽ കൊവിഡ് സ്ഛിരീകരിച്ചു. ബംഗ്ലാദേശിലെ കുട്ടുപലോംഗ് ക്യാമ്പിലുള്ള ഒരു അഭയാർത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ഇദ്ദേഹത്തെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചതിനെ തുടർന്ന് ഡോക്ടര് കൊവിഡാണെന്ന സംശയം പ്രകടിപ്പിക്കുകയും തുടർന്ന് സാമ്പിൾ പരിശോധനയിൽ ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിക്കുകയായിരുന്നു.

കോക്സ് ബസാറിലെ ഡോക്ടർ വിത്ത് ഔട്ട് ബോർഡർ ആശുപത്രിയിൽ ഇയാളെ ചികിത്സയ്ക്കായി എത്തിച്ചിട്ടുണ്ട്. മാത്രമല്ല. രോഗിയുടെ കുടുംബത്തിലെ ആറ് അംഗങ്ങളെയും നിരീക്ഷണത്തിന് വിധേയരാക്കുകയും ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതായും റെഫ്ര്യൂജി റിലീഫ് ആൻഡ് റിപേട്രിയേഷൻ കമ്മീഷണൻ മുഹമ്മദ് മുഫ്ഫുസൻ റഹ്മാൻ പറഞ്ഞു.

read also:രമ്യ ഹരിദാസ് എംപി, കെ ബാബു എംഎൽഎ എന്നിവരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

കൊവിഡ് ലോകവ്യാപകമായതു മുതൽ അഭയാർത്ഥി ക്യാമ്പുകളിൽ രോഗം വ്യാപിക്കരുതെന്ന മുന്നറിയിപ്പ് അന്താരാഷ്ട്ര സംഘടനകൾ നൽകിയിരുന്നു.
ഇതേ തുടർന്ന് കുട്ടുപലോംഗ് ക്യാമ്പ് സീൽ ചെയ്തിരുന്നു.

Story highlights-covid spilled over into the largest refugee camp in the world

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here