അംഫൻ ചുഴലിക്കാറ്റ് ശക്തി കുറയുന്നു; നാളെ വൈകുന്നേരം അതി തീവ്ര ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കും

cyclone amphan loses strength

അംഫൻ ചുഴലിക്കാറ്റ് ശക്തി കുറയുന്നു. നാളെ വൈകുന്നേരത്തോടെ ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കും. അതി തീവ്ര ചുഴലിക്കാറ്റായായിരിക്കും കരയിലേക്ക് പ്രവേശിക്കുക. ഒഡിഷ, പശ്ചിമ ബംഗാൾ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ ഭാഗമായി മൂന്നാം ഘട്ട അലേർട്ടായ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

മെയ് 20 ന് വൈകുന്നേരം സുന്ദർബൻ അടുത്ത് പശ്ചിമ ബംഗാളിലെ ഡിഖയ്ക്കും ബംഗ്ലാദേശിലെ ഹട്ടിയ ദ്വീപിനും ഇടയിൽ മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗതയിൽ ചുഴലിക്കാറ്റിന് വീണ്ടും ശക്തി കുറഞ്ഞു. ഇത് അതി തീവ്ര ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാനാണ് സാധ്യതയെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, കേരളത്തിൽ ചുഴലിക്കാറ്റ് സ്വാധീനം കുറഞ്ഞു. ഇന്ന് ഒൻപത് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Story Highlights- cyclone amphan loses strengthനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More