ഇബ്രാഹിംകുഞ്ഞിനെതിരായ കള്ളപ്പണക്കേസിൽ ഹർജിക്കാരനെ ഭീഷണിപ്പെടുത്തിയ പരാതിയിൽ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു

ഇബ്രാഹിംകുഞ്ഞിനെതിരായ കള്ളപ്പണക്കേസിൽ ഹർജിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അന്വേഷണത്തിനുത്തരവിട്ട്
ഹൈക്കോടതി. ഇബ്രാഹിംകുഞ്ഞും മകനും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
കളമശേരി സ്വദേശി ഗിരീഷ്‌കുമാറിന്റെ പരാതിയിൽ ജസ്റ്റിസ് സുനിൽ തോമസിന്റെ ബെഞ്ചാണ് അന്വേഷണത്തിനുത്തരവിട്ടത്. കള്ളപ്പണം വെളുപ്പിച്ചെന്ന പരാതി നൽകിയതിന് ഭീഷണിപ്പെടുത്തിയെന്നായിരുന്നു ആരോപണം. കേസ് പരിഗണിച്ച കോടതി വിജിലൻസ് ഐജി രണ്ടാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് നൽകണമെന്ന് ഉത്തരവിട്ടു. പരാതിക്കാരന് വേണ്ട സുരക്ഷ നൽകാനും കോടതി നിർദേശിച്ചു. കേസ് റദ്ദാക്കണമെന്ന് ചന്ദ്രിക ദിനപത്രത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളി. ഭീഷണിയുയർന്ന സാഹചര്യത്തിൽ അന്വേഷണം നടക്കട്ടേയെന്ന് കോടതി വാക്കാൽ പരാമർശിച്ചു.
read also:അഭിഭാഷകരുടെ തിരക്ക്; ഹൈക്കോടതി അടച്ചിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ചീഫ് ജസ്റ്റിസ്
നേരത്തെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ മുൻ പൊതുമരാമത്ത് മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ഇബ്രാഹിം കുഞ്ഞിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റ് കേസെടുത്തിരുന്നു. 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് പരാതി. 2016 നവംബറിൽ നോട്ട് നിരോധനം നിലവിൽ വന്നതിന് തൊട്ടു പിന്നാലെ ചന്ദ്രിക പത്രത്തിന്റെ കൊച്ചിയിലുളള രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി പത്ത് കോടി രൂപ നിക്ഷേപിച്ചത് സംബന്ധിച്ചാണ് കേസ്. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച കോഴപ്പണം ആണിതെന്നാണ് ആരോപണം.
Story highlights-HC issues notice to petitioner in black mailing for black money case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here